CMDRF

ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷന്‍; ഡിസംബറില്‍ നടക്കും

യോഗ്യത സര്‍ട്ടിഫിക്കറ്റിനായി നവംബര്‍ 4 വരെ അപേക്ഷിക്കാം.

ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷന്‍; ഡിസംബറില്‍ നടക്കും
ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷന്‍; ഡിസംബറില്‍ നടക്കും

നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ നല്‍കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റ് നിലവിലെ പരീക്ഷയ്ക്ക് ആവശ്യമാണ്. അതുമാത്രമല്ല പരീക്ഷയെഴുതുന്നവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി യോഗ്യത സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. യോഗ്യത സര്‍ട്ടിഫിക്കറ്റിനായി നവംബര്‍ 4 വരെ അപേക്ഷിക്കാം. എന്നാൽ ഇതിന് ശേഷം യോഗ്യത സര്‍ട്ടിഫിക്കറ്റ് അപേക്ഷിക്കാന്‍ സാധ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

വിവരങ്ങള്‍ eligibility.regn@nmc.org.in ,eligibility@nmc.org.inഎന്നി ഇമെയിലുകള്‍ വഴി അന്വേഷിക്കാം. മെയില്‍ അയക്കുമ്പോള്‍ പരീക്ഷാര്‍ത്ഥികളുടെ ഫയല്‍ ട്രാക്കിങ് നമ്പര്‍ നല്‍കണം.വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://nmc.org.in./

Top