വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

റിയാദിലെ ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന 161ാമത് മന്ത്രിതല യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച

വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെ ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന 161ാമത് മന്ത്രിതല യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. കുവൈത്തും ഇന്ത്യയും തമ്മില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍, ഗാസയിലെ മാനുഷിക സ്ഥിതി വഷളാകുന്നതുള്‍പ്പെടെയുള്ള പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍, പ്രാദേശിക സുരക്ഷയും സ്ഥിരതയും നല്‍കുന്ന അന്താരാഷ്ട്ര സംരംഭങ്ങളെ പിന്തുണക്കുന്നതിനുള്ള വഴികള്‍ എന്നിവ കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ച ചെയ്തു.

Top