CMDRF

ഇസ്രയേലിന് ആയുധം നൽകില്ലെന്ന ബ്രിട്ടൻ തീരുമാനം; അമേരിക്കയ്ക്കും അമ്പരപ്പ്, ഭരണമാറ്റം തിരിച്ചടിച്ചു

പ്രതിരോധം എന്നതിലുപരി, റഷ്യയ്ക്കുള്ളില്‍ ആക്രമണം നടത്താന്‍, ബ്രിട്ടന്റെ ആയുധം ഉപയോഗിക്കരുതെന്ന നിലപാടാണ്, നിലവിലെ ബ്രിട്ടീഷ് ഭരണകൂടത്തിനുള്ളത്.

ഇസ്രയേലിന് ആയുധം നൽകില്ലെന്ന ബ്രിട്ടൻ തീരുമാനം; അമേരിക്കയ്ക്കും അമ്പരപ്പ്, ഭരണമാറ്റം തിരിച്ചടിച്ചു
ഇസ്രയേലിന് ആയുധം നൽകില്ലെന്ന ബ്രിട്ടൻ തീരുമാനം; അമേരിക്കയ്ക്കും അമ്പരപ്പ്, ഭരണമാറ്റം തിരിച്ചടിച്ചു

സ്രയേലിലേക്കുള്ള ആയുധ കയറ്റുമതി താത്ക്കാലികമായി നിര്‍ത്തിയ ബ്രിട്ടന്റെ നടപടിയില്‍, സകല ലോക രാജ്യങ്ങളും അമ്പരന്നിരിക്കുകയാണ്. യുക്രെയിനിലേക്കും ഇസ്രയേലിലേക്കും ആയുധങ്ങള്‍ കൈമാറ്റം ചെയ്തതോടെ, അമേരിക്കയുടെ ആയുധ കലവറ ശൂന്യമായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ്, ഇത്തരമൊരു നിലപാട് ബ്രിട്ടണ്‍ സ്വീകരിച്ചിരിക്കുന്നത്.

നേരത്തെതന്നെ ഇസ്രയേലുമായുള്ള ആയുധ കയറ്റുമതി നിര്‍ത്തലാക്കാന്‍ ബ്രിട്ടണ്‍ ആലോചന നടത്തിയിരുന്നു. അതിനിടയിലാണ് ആയുധക്കയറ്റുമതി ലൈസന്‍സുകളില്‍ 30 എണ്ണം സസ്പെന്‍ഡ് ചെയ്തതായി വിദേശകാര്യ മന്ത്രി ഡേവിഡ് ലാമ്മി അറിയിച്ചിരിക്കുന്നത്. ഹമാസ് കൊലപ്പെടുത്തിയെന്ന് കരുതുന്ന ആറ് ബന്ദികളുടെ മൃതദേഹം ഗാസയിലെ ഭൂഗര്‍ഭ തുരങ്കത്തില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ബ്രിട്ടന്റെ ഈ നടപടി. ഇത് ഇസ്രയേലിനെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതമാണ്.

Also Read: ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ; സർക്കാരിനുള്ള പിന്തുണ എൻഡിപി പിൻവലിച്ചു

UK suspends some arms exports to Israel

‘ബ്രിട്ടന്റെ ഈ തീരുമാനം വളരെ നാണക്കേടുണ്ടാക്കുന്നതാണെന്നും, ഈ സമയത്തു ചെയ്യാന്‍ പാടില്ലാത്തതുമാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു തുറന്നടിച്ചിരിക്കുന്നത്. എക്സിലൂടെയാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രായേല്‍, എല്ലാവിധ അന്താരാഷ്ട്ര നിയമങ്ങളുമായി പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നുണ്ടെന്നും, ന്യായമായ മാര്‍ഗത്തിലൂടെയാണ് യുദ്ധം നടത്തുന്നതെന്നും നെതന്യാഹു അവകാശപ്പെട്ടിട്ടുണ്ട്. പലസ്തീന്‍ സായുധ പ്രസ്ഥാനത്തിലെ അഞ്ച് ബ്രിട്ടീഷ് പൗരന്മാരെ കുറിച്ചും 100 ലധികം ബന്ദികളെ കുറിച്ചും അദ്ദേഹം വാചാലനാകുകയുണ്ടായി.

ബ്രിട്ടനിലെ ഭരണം മാറിയതും, പലസ്തീനികള്‍ക്കു വേണ്ടി, രാജ്യത്ത് പ്രതിഷേധം ശക്തമായതും, ഇസ്രയേലിന് ആയുധം നല്‍കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കാന്‍, റഷ്യയെ പ്രേരിപ്പിച്ച ഘടകമാണ്. മാത്രമല്ല, യുക്രെയിനിനെയും ഇസ്രയേലിനെയും സഹായിക്കാന്‍ പോയിട്ട്, സ്വന്തം ആയുധ കലവറ ശൂന്യമാകുന്ന സാഹചര്യം ഉണ്ടാക്കാനും, തല്‍ക്കാലം ബ്രിട്ടണ്‍ ഉദ്യേശിക്കുന്നില്ല. അത് തന്നെയാണ്, സര്‍ക്കാര്‍ നിലപാടായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

F-35 Pilot

Also Read: ഇറാനുമായി ആണവമേഖലയിലും സഹകരണത്തിന് റഷ്യ, അമേരിക്കയെയും ഇസ്രയേലിനെയും ഞെട്ടിക്കുന്ന നീക്കം

ഈ നിലപാടിനെതിരെ ബ്രിട്ടനില്‍ വ്യത്യസ്ത അഭിപ്രായമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. ബ്രിട്ടനിലെ പുതിയ ഭരണകൂടം, ഇതുവരെ പങ്കാളിയായിരുന്ന ഇസ്രയേലിനെ ഉപേക്ഷിച്ചെന്നും, ഹമാസിന്റെ വിജയം ആഗ്രഹിക്കുന്നുണ്ടെന്നുമാണ്, മുന്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആരോപിച്ചിരിക്കുന്നത്. ബോറിസ് ജോണ്‍സന്റെ അഭിപ്രായം ശരിവച്ച ജോണ്‍ ഹീലി, ഇസ്രയേലിന്റെ സുരക്ഷ ദുര്‍ബലമാകില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

ഈ ആരോപണങ്ങള്‍ക്കെതിരെ, ബ്രിട്ടീഷ് ഭരണകൂടം തന്നെ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ഇസ്രയേലിന് സ്വയം പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ആയുധങ്ങള്‍ നല്‍കിയിരുന്നതെന്നും, എന്നാല്‍, നിലവില്‍ ഇസ്രയേല്‍ അവലംബിക്കുന്ന രീതിയിലുള്ള എതിര്‍പ്പും, സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാകുന്നതിനെ കുറിച്ചുള്ള ആശങ്കകളുമാണ്, ആയുധം നല്‍കാതിരിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ്, ബ്രിട്ടീഷ് ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്.

Britain between pro-Israeli and pro-Palestinian groups

Also Read: വാക്സിനേഷന് ഇടയിലും ഗാസയിൽ ആക്രമണം നടത്തി ഇസ്രയേൽ

ഇക്കാര്യം, ആയുധങ്ങളുടെ ലൈസന്‍സുകള്‍ സസ്പന്‍ഡ് ചെയ്തതിന്റെ പ്രധാന കാരണങ്ങളായി സര്‍ക്കാര്‍ പുറത്തിറക്കിയ രേഖകളില്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗാസയിലെ ആക്രമണത്തില്‍, മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനം എന്നിവ നടത്തിയതിന്…. ഇസ്രയേലിനെതിരെ യുഎന്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര സംഘടനകള്‍, നേരത്തെ തന്നെ രംഗത്ത് വന്നെങ്കിലും, അതൊന്നും തന്നെ, ഇസ്രയേല്‍ വകവെച്ചിരുന്നില്ല.

ഒക്ടോബര്‍ 7 ന് ആരംഭിച്ച ഇസ്രയേലിന്റെ കൂട്ടക്കുരുതിയില്‍, ഗാസയില്‍ നാല്‍പ്പതിനായിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ടതില്‍ കൂടുതലും സ്ത്രീകളും, കുട്ടികളുമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Israeli Prime Minister Benjamin Netanyahu said the British decision was shameful and would embolden Hamas

Also Read: ഒടുവില്‍ ബ്രിട്ടനും ഇസ്രയേലിനെ കൈവിട്ടു…

യുക്രെയിന്‍ – റഷ്യ യുദ്ധം അവസാനഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍, ബ്രിട്ടന്റെ പുതിയ തീരുമാനത്തിന്, അതിന്റേതായ പ്രാധാന്യമുണ്ട്. ബ്രിട്ടണില്‍ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ, റഷ്യയും ബ്രിട്ടന്റെ നിലപാടുകളെയാണ് ഉറ്റുനോക്കുന്നത്. യുക്രെയിന്, യുദ്ധത്തിന്റെ തുടക്കം മുതല്‍ തന്നെ ആയുധം നല്‍കി വരുന്ന ബ്രിട്ടന്‍, ഇപ്പോള്‍ ഈ കാര്യത്തിലും പുനര്‍വിചിന്തനം തുടങ്ങിയിട്ടുണ്ട്.

പ്രതിരോധം എന്നതിലുപരി, റഷ്യയ്ക്കുള്ളില്‍ ആക്രമണം നടത്താന്‍, ബ്രിട്ടന്റെ ആയുധം ഉപയോഗിക്കരുതെന്ന നിലപാടാണ്, നിലവിലെ ബ്രിട്ടീഷ് ഭരണകൂടത്തിനുള്ളത്. കൂടുതല്‍ ആയുധങ്ങള്‍ യുക്രെയിന് നല്‍കുന്ന കാര്യത്തിലും, പുതിയ സര്‍ക്കാരില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്.

റഷ്യയുടെ കോപം ഏറ്റുവാങ്ങേണ്ട സാഹചര്യം, ബ്രിട്ടനായിട്ട് ഉണ്ടാക്കരുത് എന്നാണ്, ഭരണപക്ഷത്തെ പ്രമുഖര്‍ വാദിക്കുന്നത്. ഇറാന്‍ – ഇസ്രയേല്‍ യുദ്ധം അനിവാര്യമാണെന്നും, റഷ്യ ഈ യുദ്ധത്തില്‍ പങ്കാളിയാകുമെന്നുമാണ് അവര്‍ ആശങ്കപ്പെടുന്നത്. ബ്രിട്ടനില്‍ നിന്നും ഉയരുന്ന ഈ വാദങ്ങള്‍ അമേരിക്കയെയാണ്, ഇപ്പോള്‍ ശരിക്കും അമ്പരിപ്പിച്ചിരിക്കുന്നത്.

EXPRESS VIEW

Top