CMDRF

വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ മാലി ദ്വീപിലേക്ക്

വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ മാലി ദ്വീപിലേക്ക്
വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ മാലി ദ്വീപിലേക്ക്

ഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ മൂന്ന് ദിവസത്തെ മാലിദ്വീപ് സന്ദർശനത്തിനായി ഇന്ന് യാത്രതിരിക്കും. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തിലെ വിള്ളൽ ജയ്‌ശങ്കറിന്റെ സന്ദർശനത്തോടെ ഇല്ലാതാകുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ അനുമാനം. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസിന്റെ ഇന്ത്യാവിരുദ്ധ പരാർമശത്തെ തുടർന്നാണ് അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളായത്.

എന്നാൽ നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ ചടങ്ങിൽ മുയിസുവിന് ക്ഷണം ലഭിക്കുകയും, അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനാണ് ജയ്‌ശങ്കറിന്റെ സന്ദർശനം എന്നാണ് വിദേശകാര്യവകുപ്പ് പ്രതികരിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇതിന് മുമ്പ് ജയ്‌ശങ്കർ മാലിദ്വീപ് സന്ദർശിച്ചത്. സമുദ്രാർത്തിയിൽ ഏറെ ശ്രദ്ധ നൽകുന്ന ഇന്ത്യയ്ക്ക് മാലിദ്വീപ് പോലുള്ള അയൽ രാജ്യവുമായി ഊഷ്‌മള ബന്ധം നിലനിറുത്തേണ്ടത് അതീവ പ്രാധാന്യമേറിയ കാര്യമാണ്. സാഗർ പോലുള്ള പദ്ധതികൾക്ക് ഇത് അത്യന്താപേക്ഷതിവുമാണ്.

മാലിദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീറുമായി ജയ്‌ശങ്ക‌ർ കൂടിക്കാഴ്‌ച നടത്തും. കഴിഞ്ഞ മേയിൽ മൂസ സമീർ ഡൽഹി സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ നിരവധി മാലിദ്വീപ് മന്ത്രിമാർ പരിഹസിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ വർഷം നവംബർ മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. മുയിസുവിൻ്റെ ചൈന അനുകൂല ചായ്‌വുകൾക്കും, മാലദ്വീപ് വിടാൻ ഇന്ത്യൻ സൈനികരോടുള്ള ഉത്തരവുകളും ഇതിന് ആക്കം കൂട്ടി.

Top