CMDRF

താരലേലത്തില്‍ പങ്കെടുത്ത ശേഷം കളിക്കാന്‍ വരാതിരിക്കുന്ന വിദേശ താരങ്ങളെ വിലക്കണം :കാവ്യ മാരന്‍

താരലേലത്തില്‍ പങ്കെടുത്ത ശേഷം കളിക്കാന്‍ വരാതിരിക്കുന്ന വിദേശ താരങ്ങളെ വിലക്കണം :കാവ്യ മാരന്‍
താരലേലത്തില്‍ പങ്കെടുത്ത ശേഷം കളിക്കാന്‍ വരാതിരിക്കുന്ന വിദേശ താരങ്ങളെ വിലക്കണം :കാവ്യ മാരന്‍

മുംബൈ : ഐപിഎല്‍ താരലേലത്തില്‍ പങ്കെടുത്ത ശേഷം കളിക്കാന്‍ വരാതിരിക്കുന്ന വിദേശ താരങ്ങളെ വിലക്കണമെന്ന ആവശ്യവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരന്‍. ബിസിസിഐ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ താരങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് കാവ്യ മാരന്‍ ആവശ്യപ്പെട്ടതായി ഒരു സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. താരലേലത്തില്‍ വലിയ തുക ലഭിക്കാതിരുന്നാല്‍ വ്യക്തമായ കാരണങ്ങളില്ലാതെ വിദേശ താരങ്ങള്‍ ഐപിഎല്ലില്‍നിന്നു പിന്‍വാങ്ങുന്നതായാണ് ടീമുകളുടെ പരാതി.

‘ലേലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം പരുക്കു കാരണമല്ലാതെ ഒരു താരം ടൂര്‍ണമെന്റില്‍നിന്നു വിട്ടുനിന്നാല്‍ അദ്ദേഹത്തെ വിലക്കണം. ലേലത്തിനായി ഫ്രാഞ്ചൈസികള്‍ ഒരുപാടു കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഒരു താരത്തെ ചെറിയ തുകയ്ക്കു വാങ്ങിയാല്‍ പിന്നെ അദ്ദേഹം കളിക്കാന്‍ വരില്ല. അത് ടീമിന്റെ കോംബിനേഷനെയാണു ബാധിക്കുന്നത്.” കാവ്യ മാരന്‍ യോഗത്തില്‍ വ്യക്തമാക്കി.

ഒരു ടീമിനു നിലനിര്‍ത്താവുന്ന വിദേശതാരങ്ങളുടെ എണ്ണത്തിനുള്ള നിയന്ത്രണം നീക്കണമെന്നും കാവ്യ മാരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ രണ്ടു വിദേശ താരങ്ങളെ നിലനിര്‍ത്താന്‍ മാത്രമാണു ടീമുകള്‍ക്ക് അനുവാദമുണ്ടായിരുന്നത്. മെഗാ താരലേലത്തിനു പകരം എല്ലാ വര്‍ഷവും മിനിലേലം നടത്തുന്നതാണ് ഉചിതമെന്നാണ് കാവ്യ മാരന്റെ നിലപാട്. .

ഒരു ടീമിനെ ഉണ്ടാക്കിയെടുക്കാന്‍ ഒരുപാടു സമയം ആവശ്യമാണ്. യുവതാരങ്ങളെ പാകപ്പെടുത്തിയെടുക്കാന്‍ ഒരുപാട് അധ്വാനമുണ്ട്. പ്രകടനത്തിന്റെ കാര്യത്തില്‍ അഭിഷേക് ശര്‍മ സ്ഥിരതയിലെത്താന്‍ മൂന്നു വര്‍ഷത്തോളം സമയമെടുത്തു. ഇതുപോലെ ഒരുപാടു താരങ്ങള്‍ ഉദാഹരണങ്ങളായി ഉണ്ടെന്നു നിങ്ങള്‍ക്ക് അറിയാം.” കാവ്യ മാരന്‍ വ്യക്തമാക്കി

Top