അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കാന്‍ നാഷനല്‍ ബോര്‍ഡ് ഓഫ് റവന്യൂ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടുതവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ബി.എന്‍.പി ചെയര്‍പേഴ്സന്റെ അക്കൗണ്ടുകള്‍ 2007 ആഗസ്റ്റിലാണ് മരവിപ്പിച്ചത് എന്‍.ബി.ആറിന്റ് സെന്‍ട്രല്‍ ഇന്ററലിജന്‍സ് സെല്ലിന്റെ നിര്‍ദേശപ്രകാരമായിരുന്നു ബാങ്കുകളുടെ നടപടി. അന്നത്തെ കരസേനയുടെ പിന്തുണയുള്ള താല്‍ക്കാലിക സര്‍ക്കാറിന്റെ കാലത്ത് രൂപവത്കരിച്ച സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് എന്‍.ബി.ആറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി . നടപടി പിന്‍വലിക്കണമെന്ന് ബി.എന്‍.പി പലതവണ ആവശ്യപ്പെട്ടിരുന്നു.
വ്യാപക പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ബംഗ്ലാദേശ് അവാമി ലീഗിന്റെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യമാകുകയും പ്രധാനമന്ത്രിയായിരുന്ന ഷേഖ് ഹസീന ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തതിന് പിന്നാലെ 79 കാരിയായ ഖാലിദ സിയ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതയായിരുന്നു. നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാറാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍ ഭരണം നടത്തുന്നത്.
1991 മാര്‍ച്ച് മുതല്‍ 1996 മാര്‍ച്ച് വരെയും 2001 ജൂണ്‍ മുതല്‍ 2006 ഒക്ടോബര്‍ വരെയും ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്നു. അക്കൗണ്ടുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് സിയയുടെ അഭിഭാഷകനില്‍നിന്ന് ഞായറാഴ്ച അപേക്ഷ ലഭിച്ചതായി എന്‍.ബി.ആര്‍ അധികൃതര്‍ അറിയിച്ചു.