പട്‌ന: ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി(72) അന്തരിച്ചു. കാന്‍സര്‍ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ബിഹാറില്‍ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും രോഗബാധിതയെ തുടര്‍ന്ന് വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം.
സുശീല്‍ മോദിയുടെ രാജ്യസഭാ കാലാവധി അവസാനിച്ചതിനുശേഷം വീണ്ടും ടിക്കറ്റ് നല്‍കാത്തതു ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കാനാണെന്ന അഭ്യൂഹമുണ്ടായിരുന്നു. ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടികയിലും ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് രോഗവിവരം വെളിപ്പെടുത്തിയത്.
നാലു സഭകളിലും അംഗമെന്ന അപൂര്‍വ നേട്ടത്തിന് ഉടമയാണ് സുശീല്‍ മോദി. 2005-2013 കാലത്തും 2017-2020 കാലത്തും ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു. മൂന്നു പതിറ്റാണ്ടിലേറെയായി ബിഹാറില്‍ ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. കോട്ടയം പൊന്‍കുന്നം സ്വദേശി ജെസി ജോര്‍ജാണ് സുശീലിന്റെ ഭാര്യ