ഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് വക്താവ് രോഹന്‍ ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു. പതിനഞ്ച് വര്‍ഷത്തോളമായി കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് രോഹന്‍ ഗുപ്ത. കഴിഞ്ഞ മാസം അഹമ്മദാബാദ് ഈസ്റ്റ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതിന് പിന്നാലെ ഗുപ്ത കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു.
കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ബിജെപി നാഷ്ണല്‍ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ദേ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി അംഗത്വം സ്വീകരിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ എതിര്‍പ്പ്, എഎപി പോലുള്ള പാര്‍ട്ടികളുമായുള്ള സംഖ്യവും പാര്‍ട്ടിയുടെ വിശ്വാസ്യതയെ നഷ്ടപ്പെടുത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2047-ഓടെ വികസിത ഭാരതം അല്ലെങ്കില്‍ വികസിത ഇന്ത്യ എന്ന ബിജെപി നേതൃത്വത്തിന്റെ അജണ്ടയ്ക്ക് ഗുപ്ത പിന്തുണ അറിയിച്ചു. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ പ്രശംസിക്കുകയും ചെയ്തു.