CMDRF

മയക്കുമരുന്ന് കടത്താൻ സഹായിച്ചു:​ ഹോണ്ടുറാസ് മുൻ പ്രസിഡന്‍റിന് 45 വർഷം തടവ് വിധിച്ച് കോടതി

മയക്കുമരുന്ന് കടത്താൻ സഹായിച്ചു:​ ഹോണ്ടുറാസ് മുൻ പ്രസിഡന്‍റിന് 45 വർഷം തടവ് വിധിച്ച് കോടതി
മയക്കുമരുന്ന് കടത്താൻ സഹായിച്ചു:​ ഹോണ്ടുറാസ് മുൻ പ്രസിഡന്‍റിന് 45 വർഷം തടവ് വിധിച്ച് കോടതി

ന്യൂയോർക്: യു.എസിലേക്ക് ടൺ കണക്കിന് കൊക്കെയ്ൻ കടത്താൻ സഹായിച്ചതിന് ഹോണ്ടുറാസ് മുൻ പ്രസിഡന്റ് യുവാൻ ഒർലാൻഡോ ഹെർണാണ്ടസിന് 45 വർഷം തടവും എട്ട് ദശലക്ഷം യു.എസ് ഡോളർ (66,85 കോടി രൂപ) പിഴയും ശിക്ഷ വിധിച്ച് യു.എസിലെ കോടതി.

സൈന്യത്തെയും ദേശീയ പൊലീസിനെയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചെന്നതാണ് കുറ്റം.55 കാരനായ ഹെർണാണ്ടസ് രണ്ടു തവണ ഹോണ്ടുറാസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

2022ൽ സ്ഥാനമൊഴിഞ്ഞ് മൂന്നു മാസത്തിനുശേഷം വീട്ടിൽ വെച്ച് ഹെർണാണ്ടസിനെ അറസ്റ്റ് ചെയ്യുകയും ആ വർഷം ഏപ്രിലിൽ യു.എ.സിലേക്ക് കൈമാറുകയും ചെയ്തിരു​ന്നു. 2004ൽ ഹെർണാണ്ടസ് മയക്കുമരുന്ന് കടത്തുകാരുമായി ചേർന്ന് പ്രവർത്തിച്ചിരുന്നതായി യു.എസ് പ്രോസിക്യൂട്ടർമാർ പറയുന്നു. താൻ നിരപരാധിയാണെന്ന് ഹെർണാണ്ടസ് പറഞ്ഞു.

Top