കൊച്ചി: വൈറ്റിലയിലെ വീട്ടില്‍ വെച്ച് 22കാരിയായ ഒഡീഷ യുവതിയെ പീഡിപ്പിച്ച കേസിൽ ഹോര്‍ട്ടികോര്‍പ്, ഫാമിങ് കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ മുന്‍ എംഡി കെ. ശിവപ്രസാദ് കീഴടങ്ങി. 78 വയസുള്ള പ്രതി ഇന്ന് പുലർച്ചെ സൗത്ത് എസിപി ഓഫിസി കീഴടങ്ങുകയായിരുന്നു. ഒക്ടോബര്‍ 15നാണ് ഒഡിഷക്കാരിയായ യുവതി പീഡനത്തിനിരയായത്.
ശിവപ്രസാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. 26 ദിവസമായി പ്രതി ഒളിവിലായിരുന്നു. ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കിയാണ് വീട്ടുജോലിക്കെത്തിയ പെൺക്കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. ഭാര്യ പുറത്തുപോയ സമയത്ത് യുവതിക്ക് ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കി പീഡിപ്പിക്കുകയായിരുന്നു. ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം കടന്നുപിടിച്ചെന്നായിരുന്നു 22കാരി ആദ്യം പൊലീസിനോട് പറഞ്ഞത്. ബോധം മറഞ്ഞതിനാല്‍ പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു.
Also Read: അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി
വീട്ടുജോലിക്കാരി സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി രക്ഷിക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് വീട്ടുടമയായ ശിവപ്രസാദ് തന്നെ പീഡിപ്പിച്ചു എന്ന് യുവതി മൊഴി നല്‍കിയത്. തൊട്ടുപിന്നാലെ ഒളിവില്‍ പോയ ശിവപ്രസാദിന് വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും ഇറക്കി.
Also Read: അയല്‍വാസിയായ സ്ത്രീയെ കടന്നു പിടിച്ചു; സൈനികന്‍ അറസ്റ്റില്‍
ക്രിമിനല്‍ ബലപ്രയോഗത്തിനാണ് ശിവപ്രസാദിനെതിരെ കേസെടുത്തിരുന്നത്. വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് പീഡനക്കുറ്റം ചുമത്തിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാള്‍ കീഴടങ്ങിയത്.