‘ഇറാന്റെ പ്രാദേശിക അഖണ്ഡത ലംഘിച്ചതിന് ഇസ്രയേൽ നഷ്ടപരിഹാരം നൽകണം’-ആക്രമണ മുന്നറിയിപ്പുമായി ഇറാൻ

ആറ് മാസത്തിനുള്ളിൽ ഇസ്രയേൽ ഇറാന് നേരെ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്

‘ഇറാന്റെ പ്രാദേശിക അഖണ്ഡത ലംഘിച്ചതിന് ഇസ്രയേൽ നഷ്ടപരിഹാരം നൽകണം’-ആക്രമണ മുന്നറിയിപ്പുമായി ഇറാൻ
‘ഇറാന്റെ പ്രാദേശിക അഖണ്ഡത ലംഘിച്ചതിന് ഇസ്രയേൽ നഷ്ടപരിഹാരം നൽകണം’-ആക്രമണ മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ. ഇസ്രയേലികൾ ഷെൽട്ടറുകളിൽ താമസിക്കാൻ പരിശീലിക്കണമെന്ന് മുൻ ഐ.ആർ.ജി.സി (ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്) കമാൻഡർ
ഇസ്മായിൽ കൗസാരി മുന്നറിയിപ്പ് നൽകി. ഇറാന്റെ പ്രാദേശിക അഖണ്ഡത ലംഘിച്ചതിന് ഇസ്രയേൽ നഷ്ടപരിഹാരം നൽകണമെന്നും കൗസാരി പറഞ്ഞു.

തങ്ങളുടെ രാജ്യതാത്പര്യങ്ങൾക്ക് അനുസൃതമായി ഇസ്രയേലിനെതിരെ എല്ലാം വശങ്ങളിലും പ്രതികരണമുണ്ടാകുമെന്നും കൗസാരി അറിയിച്ചു. ടെഹ്റാനിലെ സുരക്ഷാ ചുമതലയുള്ള ഐ.ആർ.ജി.സി യൂണിറ്റായ തരല്ല ഹെഡ്ക്വാർട്ടേഴ്സിന്റെ ഡെപ്യൂട്ടി കമാൻഡറായിരുന്നു കൗസാരി.

പിന്നാലെ എം.പിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ടെഹ്‌റാനിലും അയൽ നഗരമായ കരാജിലും സ്‌ഫോടനമുണ്ടായി.

Also Read: ഇസ്രയേൽ ആക്രമണം പാളി, കൊല്ലപ്പെട്ടത് രണ്ട് ഇറാൻ സൈനികർ മാത്രം, തിരിച്ചടിക്ക് ഇറാൻ

ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചെയോടെയാണ് വ്യോമാക്രമണം നടന്നത്. ആക്രമണത്തിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാൻ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. പ്രതികരിക്കാതെ ഇരിക്കുമ്പോൾ തിരിച്ചടിക്കില്ലെന്ന് കരുതേണ്ടെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒക്ടോബർ ഒന്നിന് 400ലധികം ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചിരുന്നു. എന്നാൽ അന്നത്തെ ആക്രമണത്തിൽ ആളപായമൊന്നുംറിപ്പോർട്ട് ചെയ്തിരുന്നില്ല. ഈ ആക്രമണത്തിൽ പ്രതികരിക്കുമെന്ന് ഇസ്രയേൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആറ് മാസത്തിനുള്ളിൽ ഇസ്രയേൽ ഇറാന് നേരെ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. രണ്ടാമത്തെ ആക്രമണത്തിൽ നാല് ഇറാൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.

Top