CMDRF

ജാര്‍ഖണ്ഡില്‍ ചമ്പായ് സോറന്‍ ബിജെപിക്ക് മൂല്യം കൂട്ടുമോ?

ജാര്‍ഖണ്ഡില്‍ ചമ്പായ് സോറന്‍ ബിജെപിക്ക് മൂല്യം കൂട്ടുമോ?
ജാര്‍ഖണ്ഡില്‍ ചമ്പായ് സോറന്‍ ബിജെപിക്ക് മൂല്യം കൂട്ടുമോ?

ജാര്‍ഖണ്ഡില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ആ തീരുമാനത്തിന് അങ്ങനെ ഒരു അവസാനമുണ്ടായിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ജെഎംഎം നേതാവുമായ ചമ്പായ് സോറന്‍ ഇനി കാവി പുതയ്ക്കും. സ്വന്തം പാര്‍ട്ടിയില്‍ അപമാനിതനായി പടിയിറങ്ങേണ്ടി വന്ന സോറനെ ഇരുകൈയ്യും നീട്ടി തന്നെയാണ് ബിജെപി തട്ടകത്തിലേക്ക് സ്വീകരിച്ചിരിക്കുന്നത്. നരേന്ദ്ര മോദിയെ വിശ്വസിച്ച് ബിജെപിയിലെത്തുന്ന സോറന്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവെച്ചപ്പോഴാണ് ചമ്പായ് സോറന് മുഖ്യമന്ത്രിയാകാനുള്ള നറുക്ക് വീണത്. ചമ്പായ് സോറന്‍ മുഖ്യമന്ത്രിയായിരിക്കെ തന്നെ ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറനാണ് പല കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. ഇക്കാര്യത്തില്‍ ചമ്പായ് സോറന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. എങ്കിലും ആ കസേരയില്‍ ഇരുന്ന് കൊതിതീരും മുമ്പേ ജയില്‍ മോചിതനായി തിരിച്ചെത്തിയ ഹേമന്ത് സോറന് അത് തിരിച്ചുനല്‍കേണ്ടി വന്നു.

Also Read: ബിജെപിയിൽ ചേരാൻ ഇപി ആഗ്രഹിക്കുന്നെങ്കിൽ ആലോചിക്കും: പികെ കൃഷ്ണദാസ്

പാര്‍ട്ടിയിലെ ഈ കസേരകളിയില്‍ മനംനൊന്താണ് സോറന്‍ ബിജെപി സൗഹൃദം പരീക്ഷിക്കാന്‍ തയ്യാറെടുത്തത്. അവസരം മുതലാക്കാന്‍ ബിജെപി നടത്തുന്ന കുതന്ത്രങ്ങളൊക്കെ ഇടയ്‌ക്കൊക്കെ ഫലം കാണാറുണ്ട് എന്നതിന്റെ ഉദാഹരണമായി കാണാം സോറന്റെ ഈ പാര്‍ട്ടി പ്രവേശനത്തെയും. പാര്‍ട്ടിയിലെ ചമ്പായ് സോറന്റെ അവസ്ഥയെ നന്നായി മുതലെടുത്ത ബിജെപി ഏറെ നാളായി ചമ്പായ് സോറനെയും കുറച്ച് എംഎല്‍എമാരെയും പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. ആ തിരക്കഥയ്ക്കാണ് ഒടുവില്‍ ക്ലൈമാക്‌സുണ്ടായിരിക്കുന്നത്.

Champai Soren BJP Entry

സ്വന്തം പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ കണ്ടുമടുത്ത തനിക്ക് മുന്നില്‍ മൂന്ന് വഴികളുണ്ടെന്നും സാധ്യതകള്‍ തുറന്നുകിടക്കുകയാണെന്നും സോറന്‍ ഒരിക്കല്‍ ട്വീറ്റ് ചെയ്തിരുന്നു. പാര്‍ട്ടിക്കുള്ളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടതിന്റെ അതൃപ്തി ആ വരികളില്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ‘രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുക എന്നതാണ് ഒന്നാമത്തെ വഴി. പുതിയ പാര്‍ട്ടി രൂപീകരിക്കുക രണ്ടാമത്തെ വഴി. യോജിച്ചുപോകാവുന്ന മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കുക. ഇത് മൂന്നാമത്തെ വഴി. ഈ സാധ്യതകള്‍ തുറന്ന് കിടക്കുകയാണ്’ ഇതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

Also Read: ഇപി ജയരാജനെ ബലിയാടാക്കി: കെസി വേണുഗോപാൽ

ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപി പ്രവേശനത്തിലൂടെ വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റാണ് സോറന്‍ സൃഷ്ടിച്ചിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ലഭ്യമാകാതിരുന്ന ഗോത്ര വിഭാഗത്തിന്റെ പിന്തുണ ഈ വിഭാഗത്തില്‍ നിന്നും ഒരാള്‍ പാര്‍ട്ടിയിലെത്തുന്നതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

‘ജാര്‍ഖണ്ഡിന്റെ കടുവ’

ജാര്‍ഖണ്ഡിലെ ഏറ്റവും ഉയരമുള്ള ഗോത്ര നേതാക്കളില്‍ ഒരാളാണ് ചമ്പായ് സോറന്‍. ഒരുകാലത്ത് ജെഎംഎം ഗോത്രപിതാവായ ഷിബു സോറന്റെ ഏറ്റവും വിശ്വസ്തനായ സഹായി. 1990-കളില്‍ പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതിന് ചമ്പായ് സോറന് ‘ജാര്‍ഖണ്ഡിന്റെ കടുവ’ എന്ന വിളിപ്പേര് ലഭിച്ചു. 2000-ല്‍ ബിഹാറിന്റെ തെക്കന്‍ ഭാഗത്ത് നിന്നാണ് ജാര്‍ഖണ്ഡ് ഔദ്യോഗികമായി രൂപീകൃതമായത്.

Champai Soren resigns as Jharkhand CM

പാര്‍ട്ടിയുടെ നിലവിലെ നയങ്ങളിലും പ്രവര്‍ത്തനങ്ങളിലുമുള്ള അതൃപ്തി മൂലമാണ് രാജിവെക്കാന്‍ നിര്‍ബന്ധിതനായതെന്ന് അദ്ദേഹം പലവട്ടം വെളിപ്പെടുത്തിയിരുന്നു. ജെഎംഎം ഒരു കുടുംബമാണെന്ന് വിശ്വസിച്ചിരുന്ന തന്നെ സമീപകാല സംഭവവികാസങ്ങള്‍ വല്ലാതെ വേദനിപ്പിച്ചതായി അദ്ദേഹം തുറന്ന് സമ്മതിച്ചിട്ടുണ്ട്. നിയമസഭയില്‍ സറൈകെല നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് 7 തവണ എം.എല്‍.എ ആയിട്ടുള്ള അദ്ദേഹം വളരെ ജനപ്രീതിയുള്ള നേതാവാണ്.

മുഖ്യമന്ത്രി എന്ന നിലയിലെ ‘കയ്‌പേറിയ അനുഭവങ്ങള്‍’

മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്ക് നിരവധി കയ്‌പേറിയ അനുഭവങ്ങള്‍ നേരിടേണ്ടി വന്നതാണ് ബദല്‍ മാര്‍ഗം തേടാന്‍ സോറനെ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയായിരിക്കെ തന്നെ പല സര്‍ക്കാര്‍ പരിപാടികളും പാര്‍ട്ടി നേതൃത്വം റദ്ദാക്കിയിരുന്നത് അദ്ദേഹത്തിന്റെ അറിവ് കൂടാതെയായിരുന്നു. ജാര്‍ഖണ്ഡിലെ സന്താല്‍ പര്‍ഗാന മേഖലയിലെ ഗോത്രവര്‍ഗ സ്വത്വത്തെയും നിലനില്‍പ്പിനെയും കുറിച്ചുള്ള ആശങ്കകള്‍ സോറന്റെ ബിജെപി പ്രവേശനം കൂടുതല്‍ വേഗത്തിലാക്കി.

Also Read: മുകേഷ് എം എല്‍ എ സ്ഥാനം രാജിവച്ചേക്കില്ല

വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ പോരടിക്കുന്ന മറ്റ് പാര്‍ട്ടികളില്‍ നിന്ന് ആദിവാസി പ്രശ്നങ്ങളെ ഗൗരവത്തോടെ കാണുന്ന ബിജെപി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചതായാണ് സോറന്‍ അവകാശപ്പെടുന്നത്. ട്വീറ്റിന് പിന്നാലെയുള്ള മോദി സന്ദര്‍ശനത്തോടെ സോറന്റെ പാര്‍ട്ടിമാറ്റത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കളമൊരുക്കി. ഒരു ‘നല്ല സുഹൃത്തിനെ’ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് താനെന്ന സോറന്റെ പരാമര്‍ശങ്ങളും ഈ സൂചന നിഴലിച്ചിരുന്നു.

ജാര്‍ഖണ്ഡിലെ ബിജെപിക്ക് ഇതിനകം രണ്ട് മുന്‍ ഗോത്ര മുഖ്യമന്ത്രിമാരുണ്ട്- ബാബുലാല്‍ മറാണ്ടിയും അര്‍ജുന്‍ മുണ്ടയും. ഇവരെ കൂടാതെ നിലവില്‍ ഒഡീഷ ഗവര്‍ണറായ രഘുബര്‍ ദാസ് സംസ്ഥാനത്തെ മൂന്നാമത്തെ മുന്‍ മുഖ്യമന്ത്രിയാണ്. എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാന ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ തമിഴിസൈ സൗന്ദരരാജന്‍ തമിഴ്നാട്ടില്‍ ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് പോലെ സോറനെ ഭാവിയില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.

Hemant Soren and Champai Soren

വാസ്തവത്തില്‍, 2000-ല്‍ ജാര്‍ഖണ്ഡ് രൂപീകൃതമായതിന് ശേഷം മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷം മുഴുവന്‍ കാലാവധി പൂര്‍ത്തിയാക്കിയ ഏക നേതാവാണ് രഘുബര്‍ ദാസ്. ഹേമന്ത് സോറനെ നേരിടാന്‍ ചമ്പായ് സോറനെ ഉപയോഗിക്കാനൊരുങ്ങുന്ന ബിജെപിക്ക് അദ്ദേഹത്തിന് എന്ത് റോള്‍ നല്‍കാന്‍ കഴിയും എന്നും കാണേണ്ടതുണ്ട്. അത്തരമൊരു നീക്കം അതേത് തരത്തിലാണെങ്കിലും ബിജെപിയുടെ ഏറ്റവും വലിയ ഗെയിംപ്ലാനായിരിക്കും എന്നാണ് നിരീക്ഷകര്‍ പറഞ്ഞുവെക്കുന്നത്.

Also Read: പാകിസ്താന്റെ കയ്യിലെ കളിപ്പാവകൾ; ജമ്മു കശ്മീരിലെ കോൺഗ്രസ് സഖ്യത്തിനെതിരെ ബിജെപി

ജാര്‍ഖണ്ഡിലെ 81 നിയമസഭാ സീറ്റുകളില്‍ പകുതിയും ഗോത്രവര്‍ഗക്കാരാണ്, അതുകൊണ്ടുതന്നെ ചമ്പായ് സോറന്റെ പ്രവേശനം സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ ബിജെപിയെ സഹായിച്ചേക്കാം. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള അഞ്ച് ലോക്സഭാ സീറ്റുകളില്‍ (ഖുന്തി, ലോഹര്‍ദാഗ, സിംഗ്ഭും, രാജ്മഹല്‍, ദുംക) ഒന്നുപോലും വിജയിക്കാത്ത കാവി പാര്‍ട്ടിക്ക് ഇത് അനിവാര്യമാണ്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളെ പണമെറിഞ്ഞ് സ്വാധീനിക്കുന്നുവെന്ന ഹേമന്ത് സോറന്റെ ആരോപണത്തില്‍ ഉണ്ടാകുന്ന പ്രതികൂല സാഹചര്യത്തെ പ്രതിരോധിക്കാന്‍ ബിജെപി കൂടുതല്‍ ജാഗ്രത പാലിക്കും. പാര്‍ട്ടികളെ അസ്ഥിരപ്പെടുത്തുകയും കുടുംബങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന ബിജെപിക്ക് ചമ്പായ് സോറനെ ജെഎംഎമ്മില്‍ നിന്ന് പുറത്താക്കണം എന്ന ലക്ഷ്യം മാത്രമാണുണ്ടായിരുന്നത് എന്നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഉന്നയിക്കുന്ന ആരോപണം.

ചമ്പായ്‌യുടെ പിന്മാറ്റം ജെഎംഎമ്മിനെ ബാധിക്കുമോ?

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചമ്പായ് സോറനെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ബിജെപി ഉന്നതര്‍ ചര്‍ച്ച ചെയ്യുമ്പോള്‍, കോല്‍ഹാന്‍ മേഖലയില്‍ പാര്‍ട്ടി നേരിടാനൊരുങ്ങുന്ന പ്രത്യാഘാതത്തെക്കുറിച്ച് ജെഎംഎം തീര്‍ച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്. ചമ്പായ് സോറന്റെ മുന്നണിമാറ്റം ജെഎംഎമ്മിനെ ബാധിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നതെങ്കിലും അതങ്ങനെയല്ല. ജെഎംഎമ്മില്‍ ചേരുന്നതിന് മുമ്പ് സ്വതന്ത്രനായി തുടങ്ങിയ ചമ്പായ് പതിറ്റാണ്ടുകളായി പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനം കോല്‍ഹാന്‍ മേഖലയിലെ നിരവധി പ്രാദേശിക നേതാക്കളെയും അദ്ദേഹം വഴികാട്ടിയായ പാര്‍ട്ടി പ്രവര്‍ത്തകരെയും സ്വാധീനിക്കും.

Also Read: ഇ.പിയെ മാറ്റിയത് ബിജെപി ബന്ധം കൊണ്ടല്ല, മുകേഷിന്റെ കാര്യം പാര്‍ട്ടി പറയും

Champai Soren

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്ന ഷിബു സോറന്റെ മൂത്തമരുമകള്‍ സീത സോറന്റെ കേസ് ജെഎംഎം ആയുധമാക്കിയാലും കുടുംബ കോട്ടയായ ദുംകയില്‍ വിജയം തുലാസിലാണ്. ജെഎംഎമ്മിനെ കുടുംബപാര്‍ട്ടിയാക്കിയെന്ന ആരോപണം നേരിടുന്ന ഹേമന്ത് സോറനെതിരെ രാജവംശ രാഷ്ട്രീയത്തെക്കുറിച്ചും അധികാര കസേരയോടുള്ള അദ്ദേഹത്തിന്റെ ‘അത്യാഗ്രഹ’ത്തെയും ബിജെപി പ്രചാരണായുധമാക്കും.

പാര്‍ട്ട് ടൈം മുഖ്യമന്ത്രിമാരുടെ പ്രശ്‌നം

സ്വന്തം പാര്‍ട്ടിയില്‍ നിന്നും കയ്‌പേറിയ അനുഭവങ്ങള്‍ നേരിട്ടതിന്റെ പേരില്‍ പടിയിറങ്ങി പോയവരില്‍ ആദ്യത്തെ മുഖ്യമന്ത്രിയല്ല ചമ്പായ് സോറന്‍. 2014-ല്‍ ജെഡിയുവില്‍ നിന്ന് രാജിവെക്കേണ്ടി വരികയും പിന്നീട് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാക്കിയ ജീതന്‍ മാഞ്ചി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത നിയമക്കുരുക്കില്‍ അകപ്പെട്ട് പാര്‍ട്ടി വിട്ടശേഷം തമിഴ്നാട്ടിലെ ഉന്നതസ്ഥാനം ഏറ്റെടുത്ത ഒ പനീര്‍ശെല്‍വം എന്നിവരും ചരിത്രവഴിയെ സോറന് മുന്‍പേ നടന്നവരാണ്.

Top