കണ്ണൂര്‍: മുതിര്‍ന്ന സിപിഐഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഒ വി നാരായണന്‍ (83) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒ വി നാരായണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.
സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ക്ലേ ആന്‍ഡ് സിറാമിക് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോളേജിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി എരിപുരം സിപിഎം മാടായി ഏരിയ കമ്മിറ്റി ഓഫിസില്‍ എത്തിക്കും. എരിപുരം എകെജി മന്ദിരത്തിലും തുടര്‍ന്ന് സിപിഎം ഏഴോം ലോക്കല്‍ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനം ഉണ്ടായിരിക്കും. 3.30 ന് ഏഴോം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.