ന്യൂഡല്‍ഹി: ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് മാലിദ്വീപ് മുന്‍ വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ്. ഇന്ത്യ-മാലിദ്വീപ് നയതന്ത്ര ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെയാണ് അബ്ദുള്ള ഷാഹിദിന്റെ പോസ്റ്റ്. ‘ഈ സന്തോഷകരമായ അവസരത്തില്‍ രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശംസകളും സമൃദ്ധിയും നേരുന്നുവെന്ന് ‘ അദ്ദേഹം സാമൂഹ്യമാധ്യമമായ എക്സില്‍ കുറിച്ചു.
അബ്ദുള്ള ഷാഹിദ് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പങ്കുവെച്ച കുറിപ്പ്; ‘ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇഎഎം ഡോ എസ് ജയശങ്കറിനും സര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഈ സന്തോഷകരമായ അവസരത്തില്‍ ആശംസകളും സമൃദ്ധിയും നേരുന്നു. ഇന്ത്യ എല്ലാ തലത്തിലും മാലിദ്വീപുമായി സൗഹൃദം നിലനിര്‍ത്തുമെന്ന് തെളിയിച്ചിരിക്കുന്നു. ഞങ്ങള്‍ അഭിമുഖീകരിച്ച ഏതൊരു വികസന യാത്രയിലും വിലമതിക്കാനാവാത്ത പങ്കാളിയാണ്. ഈ ബന്ധത്തെ ആഴത്തില്‍ വിലമതിക്കുന്നു.’