തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കറെ നൂറുകോടിയുടെ ഭൂമിതട്ടിപ്പ് കേസിൽ തൃശ്ശൂരിലെ ഒളിതാവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. വിജയഭാസ്കർ കേരളത്തിലേക്ക് കടന്നുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് സി.ബി.സി.ഐ.ഡി. ആണ് അറസ്റ്റ് ചെയ്തത്. അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാവായ വിജയഭാസ്കർ കഴിഞ്ഞ എടപ്പാടി പളനിസ്വാമി സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു.
വിജയ്ഭാസ്കറുടെ ഒപ്പം ഒരാൾ കൂടി പിടിയിൽ അറസ്റ്റിലായിട്ടുണ്ട്. പ്രകാശ് എന്നയാളുടെ കരൂരിലുള്ള ഭൂമി തട്ടിയെടുക്കാൻ മന്ത്രിയടക്കമുള്ള എട്ടുപേർ ശ്രമിച്ചെന്നാണ് കേസ്. പീച്ചി വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്നുമാണ് തമിഴ്നാട് സിബി സിഐഡി മുൻമന്ത്രിയെ അറസ്റ്റ് ചെയ്തത്. പീച്ചി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.