കാസർകോട്: ഉദുമ മുൻ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞികണ്ണൻ അന്തരിച്ചു.75 വയസ്സായിരുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. സെപ്റ്റംബർ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരിൽ വെച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിക്കണ്ണൻ കണ്ണൂരിൽ ചികിത്സയിലായിരുന്നു.
രണ്ടു ദിവസം മുന്നേയാണ് ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയത്. 1987 ലാണ് നിയമസഭയിൽ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത് കുഞ്ഞിക്കണ്ണൻ മത്സരിച്ചത്. കെ കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കാസർകോട് ജില്ലാ രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു. കേരഫെഡ് ചെയർമാനായും കുഞ്ഞിക്കണ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.