CMDRF

മുംബൈ ഇന്ത്യന്‍സിന് ഉപദേശവുമായി മുന്‍ താരം

ഹര്‍ദിക്കിനെ റൈറ്റ് ടു മാച്ച് വഴി സ്വന്തമാക്കുന്നതാണ് നല്ലതെന്നാണ് അജയ് ജഡേജ പറയുന്നത്

മുംബൈ ഇന്ത്യന്‍സിന് ഉപദേശവുമായി മുന്‍ താരം
മുംബൈ ഇന്ത്യന്‍സിന് ഉപദേശവുമായി മുന്‍ താരം

.പി.എല്‍ മെഗാ താരലേലത്തിനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ലോകവും ആരാധകരും. ഓരോ ടീമിലും ആരൊക്കെ വേണമെന്നും വേണ്ടെന്നുമൊക്കെയുള്ള ചര്‍ച്ചയിലാണ് ആരാധകരും ക്രിക്കറ്റ് ലോകവും. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സ് ആരെയൊക്കെ നിലനിര്‍ത്തണമെന്ന് ഉപദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ അജയ് ജഡേജ. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹര്‍ദിക്ക് പാണ്ഡ്യയെ നിലനിര്‍ത്തേണ്ട എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഹര്‍ദിക്കിനെ റൈറ്റ് ടു മാച്ച് വഴി സ്വന്തമാക്കുന്നതാണ് നല്ലതെന്നാണ് അജയ് ജഡേജ പറയുന്നത്. സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നീ താരങ്ങളെ തീര്‍ച്ചയായും നിലനിര്‍ത്തണമെന്നും ജഡേജ ഉപദേശിക്കുന്നു.

‘രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നീ താരങ്ങളെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തേണ്ടതെന്ന് ഞാന്‍ കരുതുന്നു. ലേലത്തിന് വെച്ചാല്‍ ഈ കളിക്കാരെ സ്വന്തമാക്കുകയെന്നത് അസാധ്യമാണ്. കൂടാതെ ഹര്‍ദ്ദിക്കിന് വേണ്ടി മുംബൈ ഇന്ത്യന്‍സ് അവരുടെ ആര്‍.ടി.എം കാര്‍ഡ് ഉപയോഗിച്ചാല്‍ മതി. ഹാര്‍ദ്ദിക് നല്ലൊരു കളിക്കാരന്‍ ആണെങ്കിലും അദ്ദേഹത്തിന്റെ പരിക്കുകള്‍ തിരിച്ചടിയാണ്. പരിക്കുകള്‍ കാരണം മറ്റ് ഫ്രാഞ്ചൈസികള്‍ ഹാര്‍ദ്ദിക്കിനെ സ്വന്തമാക്കാനുള്ള സാധ്യത് കുറവാണ്,’ അജയ് ജഡേജ കൂട്ടിച്ചേര്‍ത്തു.

Also Read:രോഹിത് ശര്‍മ ബെംഗളൂരുവിലേക്കോ?ആഗ്രഹം വെളിപ്പെടുത്തി ഇന്ത്യന്‍ താരം

കഴിഞ്ഞ സീസണിലാണ് മുംബൈ ഇന്ത്യന്‍സിന്റെ നായകനായി ഹര്‍ദിക്ക് ടീമിലെത്തിയത്. അതിന് മുന്നേയുള്ള രണ്ട് സീസണില്‍ താരം ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്നു. ടൈറ്റന്‍സിനെ ഒരു സീസണില്‍ കിരീടത്തിലേക്ക് നയിച്ച ഹര്‍ദിക്ക് ഒരു സീസണില്‍ റണ്ണറപ്പ് സ്ഥാനത്തേക്കും നയിച്ചു. രോഹിത് ശര്‍മയെ ഒഴിവാക്കി ഹര്‍ദിക്കിനെ ക്യാപ്റ്റ്ന്‍സി ഏല്‍പ്പിച്ചതിന് ശേഷം മുംബൈ മാനേജ്‌മെന്റിനെതിരെയും ഹര്‍ദിക്കിനെതിരെയും ആരാധകര്‍ തിരിഞ്ഞിരുന്നു.

Top