ലണ്ടൻ: 2050 ലെ ലോകശക്തികളായി ഇന്ത്യയും ചൈനയും അമേരിക്കയും മാറുമെന്ന് യുകെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ. ഈ മൂന്ന് രാജ്യങ്ങൾ രൂപപ്പെടുത്തുന്ന ഒരു മൾട്ടിപോളാർ ലോകവുമായി രാഷ്‌ട്രങ്ങൾ പൊരുത്തപ്പെട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1997 മുതൽ 2007 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ടോണി ബ്ലെയർ തന്റെ ഭരണകാലത്തേക്കാൾ സങ്കീർണമാണ് നിലവിലെ ആഗോള ഭൂപ്രകൃതിയെന്നും ചൂണ്ടിക്കാട്ടി.
അമേരിക്കയാണ് ലോകശക്തിയെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇന്ത്യയുടെയും , ചൈനയുടെയും വളർച്ച അതിൽ മാറ്റമുണ്ടാക്കുന്നതാണ്. മധ്യേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ, പ്രത്യേകിച്ച് ഹിസ്ബുള്ള-ഇസ്രായേൽ പ്രശ്നങ്ങൾ ഒരു വിശാലമായ യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നും ടോണി ബ്ലെയർ മുന്നറിയിപ്പ് നൽകി. ഇസ്രായേലിനും പലസ്ഥീനുമിടയിൽ സമാധാനത്തിനുള്ള ഏക പ്രായോഗിക മാർഗം ദ്വിരാഷ്‌ട്ര പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞു.