വമ്പൻ പ്രസ്താവനയ‍ുമായി മുൻ താരം

വമ്പൻ പ്രസ്താവനയ‍ുമായി മുൻ താരം
വമ്പൻ പ്രസ്താവനയ‍ുമായി മുൻ താരം

മുൻ നായകൻ രോഹിത് ശർമ്മയെ മുംബൈ ഇന്ത്യൻസ് ടീമിൽ നിലനിർത്താൻ സാധ്യത ഇല്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. രോഹിത് ശർമ തനിയെ ഒഴിവാകുകയോ അല്ലെങ്കിൽ മുംബൈ അദ്ദേഹത്തെ ഒഴിവാക്കുകയോ ചെയ്യുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. തൻറെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് നിർത്തുന്നത് പോലെ മുംബൈ രോഹിത്തിനെ നിർത്തില്ലെന്നും ചോപ്ര പറയുന്നു.

‘അവൻ പോകുവോ ഇല്ലയോ എന്നുള്ളത് വലിയ ചോദ്യമാണ്. എനിക്ക് തോന്നുന്നത്, അവൻ നിൽക്കില്ലെന്നാണ്. ആരെങ്കിലും നിലനിർത്തിയാൽ അവൻ മൂന്നു വർഷം നിങ്ങളോടൊപ്പം ഉണ്ടായിരിക്കും എന്ന ചിന്തയിൽ ആയിരിക്കും. ഇതൊന്നും അല്ലെങ്കിൽ നിങ്ങളുടെ പേര് എം.എസ്. ധോണി എന്നായിരിക്കണം. രോഹിത്തിൻറെയും മുംബൈയുടെയും കഥയിൽ നിന്നും വ്യത്യസ്തമായതാണ് ധോണിയുടെയും ചെന്നൈ സൂപ്പർ കിങ്സിൻറെയും കഥ . എനിക്ക് തോന്നുന്നത് ചിലപ്പോൾ രോഹിത് മുംബൈ വിടും അല്ലെങ്കിൽ മുംബൈ രോഹത്തിനെ ഒഴിവാക്കും എന്നാണ്.

Also Read:ദുലീപ് ട്രോഫി രണ്ടാംറൗണ്ട് മത്സരങ്ങളിലേക്ക് ഇന്ത്യന്‍ താരം റിങ്കു സിങ്ങ്

ആകാശ് ചോപ്രയുടെ വാക്കുകൾ

എന്ത് വേണമെങ്കിലും സംഭവിക്കാം, എന്നാൽ രോഹിത് മുംബൈയിൽ നിൽക്കുന്നതിൽ എനിക്ക് താത്പര്യമില്ല. എനിക്ക് ഇതിനെ പറ്റി വേറെ അറിവൊന്നും ഇല്ല എന്നാലും രോഹിത്തിനെ മുംബൈ റിലീസ് ചെയ്യാനുള്ള സാധ്യതയുണ്ട്. ട്രേഡ് വിൻഡോയിൽ അദ്ദേഹം ഏതെങ്കിലും ടീമിലെത്തും. ലേലത്തിൽ വരാനുള്ള സാധ്യത കുറവാണ്. എന്നാൽ ട്രേഡിങ് നടന്നില്ലെങ്കിൽ അവൻ ലേലത്തിന് എന്തായാലും വരും. മുംബൈ ഇന്ത്യൻസിലെ അവൻറെ യാത്ര അവസാനിച്ചെന്നാണ് എൻറെ അഭിപ്രായം,’ ആകാശ് ചോപ്ര പറഞ്ഞു.

കഴിഞ്ഞ വർഷം ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ഹർദിക്ക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ട്രേഡ് ചെയ്ത് ടീമിലെത്തിച്ചിരുന്നു. പിന്നീട് രോഹിത്തിന് പകരം അദ്ദേഹത്തെ ടീമിൻറെ നായകനായി നിയമിക്കുകയും ചെയ്തു. മികച്ച ട്വൻറി-20ലൈനപ്പ് ഉണ്ടായിരുന്നിട്ടും പോയിൻറ് പട്ടികയിൽ ഏറ്റവും അവസാനമായാണ് മുംബൈ സീസൺ അവസാനിപ്പിച്ചത്. മുംബൈ ഇന്ത്യൻസിനെ അഞ്ച് ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ച നായകനാണ് രോഹിത് ശർമ.

Top