CMDRF

മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദാന്‍ യു.പി.എസ്.സി ചെയര്‍പേഴ്സണ്‍

മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദാന്‍ യു.പി.എസ്.സി ചെയര്‍പേഴ്സണ്‍
മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദാന്‍ യു.പി.എസ്.സി ചെയര്‍പേഴ്സണ്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദാനെ യൂനിയന്‍ പബ്ലിക് സര്‍വിസ് കമീഷന്‍ ചെയര്‍പേഴ്സണായി നിയമിച്ചു. ഓഗസ്റ്റ് ഒന്നിന് യു.പി.എസ്.സി ചെയര്‍പേഴ്സണായി ചുമതലയേല്‍ക്കും. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2029വരെ കാലാവധിയുള്ള മനോജ് സോണി രാജിവെച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് നിയമിച്ചത്.

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന് ആരോപണമുള്ള പ്രൊബേഷണറി ഐ.എ.എസ് ഓഫീസര്‍ പൂജ ഖേദ്കറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് മുന്‍ ചെയര്‍മാന്റെ രാജി. 1983 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് പ്രിതി സുദാന്‍. 2025 ഏപ്രില്‍ 29 വരെ കാലാവധി ഉണ്ടാകും. പ്രസിഡന്റ് ദ്രൗപതി മുര്‍മു അംഗീകരിച്ചതിനെ തുടര്‍ന്നാണ് പ്രീതി സുദാന്റെ നിയമനം.

Top