CMDRF

മുന്‍കേന്ദ്രമന്ത്രി ബിരേന്ദര്‍ സിങ് കോണ്‍ഗ്രസിലേക്ക്

മുന്‍കേന്ദ്രമന്ത്രി ബിരേന്ദര്‍ സിങ് കോണ്‍ഗ്രസിലേക്ക്
മുന്‍കേന്ദ്രമന്ത്രി ബിരേന്ദര്‍ സിങ് കോണ്‍ഗ്രസിലേക്ക്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ഹരിയാണയില്‍നിന്നുള്ള പ്രമുഖനേതാവുമായ ബിരേന്ദര്‍ സിങ് കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസില്‍ ചേരുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിരേന്ദറിന്റെ മകനും ഹിസാറില്‍നിന്നുള്ള ലോക്സഭാംഗവുമായിരുന്ന ബിജേന്ദ്ര സിങ്, മാര്‍ച്ച് പത്താം തീയതി ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ബിരേന്ദറിന്റെ ഭാര്യയും ഹരിയാണയിലെ ബി.ജെ.പി. എം.എല്‍.എ. ആയിരുന്ന പ്രേമലതയും പാര്‍ട്ടി വിട്ടു. 2014 മുതല്‍ 2019 വരെയാണ് പ്രേമലത ബി.ജെ.പിയുടെ എം.എല്‍.എ. ആയിരുന്നത്. ബി.ജെ.പിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെച്ചെന്നും രാജിക്കത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്ക് അയച്ചെന്നും ബിരേന്ദര്‍ പറഞ്ഞു. പ്രേമലതയും താനും നാളെ (ചൊവ്വാഴ്ച) കോണ്‍ഗ്രസില്‍ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top