ട്രംപ് സ്വേച്ഛാധിപതി, കമല അമേരിക്കക്കാരുടെ പ്രസിഡന്റ് : ഒബാമ

കമല ഹാരിസ് എല്ലാ അമേരിക്കക്കാരുടേയും പ്രസിഡന്റായിരിക്കുമെന്ന് മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു

ട്രംപ് സ്വേച്ഛാധിപതി, കമല അമേരിക്കക്കാരുടെ പ്രസിഡന്റ് : ഒബാമ
ട്രംപ് സ്വേച്ഛാധിപതി, കമല അമേരിക്കക്കാരുടെ പ്രസിഡന്റ് : ഒബാമ

വാഷിങ്ടൺ: ഈ രാജ്യത്തെ നാല് വർഷം കൂടി നയിക്കാൻ ഡോണൾഡ് ട്രംപിനെ നമുക്ക് വേണ്ടെന്ന് മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. തന്നെ കുറിച്ച് മാത്രമാണ് ട്രംപി​ന് ചിന്തയുള്ളതെന്നും ഒബാമ പറഞ്ഞു. അതേസമയം, കമല ഹാരിസ് എല്ലാ അമേരിക്കക്കാരുടേയും പ്രസിഡന്റായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: വിവരങ്ങൾ ചോർത്തി; ഇന്ത്യയ്ക്കെതിരായ കുറ്റം സമ്മതിച്ച് കനേഡിയൻ ഉദ്യോഗസ്ഥർ

നിങ്ങളെ ബഹുമാനിക്കാൻ അറിയാത്ത ഒരാളെ നിങ്ങക്ക് ആവശ്യമില്ലെന്നും , അയാളെ നിങ്ങളുടെ ജീവിതത്തിൽ ആവശ്യമില്ലെന്നും ഒബാമ പറഞ്ഞു. അതേസമയം, ട്രംപിനെതിരെ രൂക്ഷവിമർശനവുമായി കമല ഹാരിസും കഴിഞ്ഞ ദിവസം രംഗത്തെത്തി. സ്ഥിരബുദ്ധിയില്ലാത്ത, പ്രതികാരത്തിൽ അഭിനിവേശമുള്ള ആവലാതികളിൽ മുഴുകിയിരിക്കുന്ന അനിയന്ത്രിതമായ അധികാരം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഡോണൾഡ് ട്രംപെന്ന് നമ്മുക്ക് അറിയാമെന്ന് കമല പറഞ്ഞു.

അമേരിക്കക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിന് വേണ്ടിയാണ് താൻ ജീവിച്ചത്. അവർ പോരാടുകയോ, ത്യാഗം സഹിക്കുകയോ ചെയ്തിട്ടില്ല. യു.എസ് സ്വേച്ഛാധിപതികളുടെ പദ്ധതിക്കുള്ള ഒരു സ്ഥലമല്ലെന്നും കമല ഹാരിസ് പറഞ്ഞു. 90 ദിവസത്തിനുള്ളിൽ താനോ ട്രംപോ യു.എസ് പ്രസിഡന്റായി അധികാരത്തിലേക്ക് എത്തും. ട്രംപ് പ്രസിഡന്റായാൽ ശത്രുക്കളുടെ ലിസ്റ്റുമായാവും ഓഫീസിലേക്ക് പോവുക. താനാണെങ്കിൽ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റുമായിട്ടാവും ഓഫീസിലേക്ക് പോവുകയെന്നും കമല ഹാരിസ് പറഞ്ഞു.

Top