സന്നിധാനം: ശബരിമലയിൽ നിലവിൽ പുതിയതായി പണി കഴിപ്പക്കുന്ന ഭസ്മ കുളത്തിനും കാനന ഗണപതി മണ്ഡ്പത്തിനും തറക്കല്ലിട്ടു. 12 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് എന്നിവർ ചേർന്നാണ് ശബരിമല ഭസ്മകുളത്തിന് തറക്കല്ലിട്ടത്.
അതേസമയം മകര ജ്യോതി, ശബരി ഗസ്റ്റ് ഹൗസുകൾക്ക് സമീപമാണ് പുതിയ ഭസ്മകുളം നിർമ്മിക്കുന്നത്. കൂടാതെ കാനന ഗണപതി മണ്ഡപത്തിന് ദേവസ്വം ബോർഡ് പ്രസിഡനന്റ് പി എസ് പ്രശാന്ത്, അംഗം എ അജി കുമാർ ഐസിഎൽ ഫിൻ കോർപ്പ് സിഎംഡി കെ ജി അനിൽകുമാർ എന്നിവർ ചേർന്ന് തറക്കല്ലിട്ടു.
ശബരിമല ദേവസ്വം സ്ഥപതിയും വാസ്തുവിദ്യാ വിജ്ഞാൻ കേന്ദ്ര അദ്ധ്യക്ഷനുമായ കെ മുരളീധരനാണ് ഭസ്മ കുളത്തിനും കാനന ഗണപതി മണ്ഡപത്തിനും സ്ഥാനനിർണ്ണയം നടത്തിയത്. ഇന്ന് രാവിലെ 7.30 നായിരുന്നു സ്ഥാന നിർണ്ണയം. പുതിയ ഭസ്മ കുളവും കാനന ഗണപതി മണ്ഡപവും സമർപ്പിക്കുന്നത് ഐ സി എൽ ഫിൻ കോർപ്പ് സിഎംഡി കെ ജി അനിൽകുമാറാണ്.
എന്നാൽ പൂർണ്ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഭസ്മകുളം സമർപ്പിക്കുന്നത്. തിരുവനന്തപുരം പൂജപ്പുര സ്വദേശിയും ശിൽപ്പിയുമായ എം ആർ രാജേഷ് ആണ് നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പൂർണ്ണമായും ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ നിരീക്ഷണത്തോട് കൂടിയാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനം നടക്കുക.