അനധികൃത മത്സ്യബന്ധനം; ബഹ്റൈനിൽ നാല് പ്രവാസികളെ നാടുകടത്തും

ബോ​ട്ടി​ൽ ലൈ​ഫ് ജാ​ക്ക​റ്റു​ക​ളോ ഫ​സ്റ്റ് എ​യ്ഡ് കി​റ്റു​ക​ളോ അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല

അനധികൃത മത്സ്യബന്ധനം; ബഹ്റൈനിൽ നാല് പ്രവാസികളെ നാടുകടത്തും
അനധികൃത മത്സ്യബന്ധനം; ബഹ്റൈനിൽ നാല് പ്രവാസികളെ നാടുകടത്തും

മ​നാ​മ: ലൈ​സ​ൻ​സി​ല്ലാ​തെ ബഹ്റൈനിൽ അ​ന​ധി​കൃ​ത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട നാല് ഏഷ്യക്കാരെ പിടികൂടി. ഇവരെ ഒ​രു മാ​സ​ത്തെ ജ​യി​ൽ​ശി​ക്ഷയ്​ക്ക് ശേ​ഷം നാ​ടു​ക​ട​ത്തും. മ​റൈ​ൻ പ​ട്രോ​ളി​ങ് ബോ​ട്ടാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ പി​ടി​യി​ലാ​കാ​തി​രി​ക്കാ​ൻ ഇ​രു​ട്ടി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​ത്.

അനധികൃത വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് ചെമ്മീൻ പി​ടി​ച്ചതിനാണ് നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പിടികൂടിയത്. ബോ​ട്ടി​ൽ ലൈ​ഫ് ജാ​ക്ക​റ്റു​ക​ളോ ഫ​സ്റ്റ് എ​യ്ഡ് കി​റ്റു​ക​ളോ അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ബോ​ട്ടി​ന്റെ നാ​വി​ഗേ​ഷ​ൻ ലൈ​റ്റു​ക​ൾ ബോ​ധ​പൂ​ർ​വം ഓ​ണാ​ക്കാ​തി​രു​ന്ന​ത് മ​റ്റു ക​ട​ൽ​സ​ഞ്ചാ​രി​ക​ളെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​​ണെ​ന്നും, ലൈ​സ​ൻ​സി​ല്ലാ​തെ​യാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

Top