CMDRF

ഉരുൾപൊട്ടൽ; ഒരു വീട്ടിൽനിന്ന് കിട്ടിയത് നാല് മൃതദേഹങ്ങൾ, പരിശോധന തുടരുന്നു

ഉരുൾപൊട്ടൽ; ഒരു വീട്ടിൽനിന്ന് കിട്ടിയത് നാല് മൃതദേഹങ്ങൾ, പരിശോധന തുടരുന്നു
ഉരുൾപൊട്ടൽ; ഒരു വീട്ടിൽനിന്ന് കിട്ടിയത് നാല് മൃതദേഹങ്ങൾ, പരിശോധന തുടരുന്നു

കൽപ്പറ്റ: ഉരുൾപൊട്ടലിനെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിൽ ഒരു വീട്ടിൽ നിന്ന് കിട്ടിയത് നാല് മൃതദേഹങ്ങൾ. വീടുകളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടാകുമെന്ന് ചൂരൽമലയിലെ പ്രദേശവാസികൾ പറയുന്നു. വീടുകളിൽ ആളുകളു​ണ്ടോയെന്ന് പരിശോധന തുടരുകയാണ്.

വനപ്രദേശത്താണ് ഉരുൾപൊട്ടലുണ്ടായത്. രണ്ടുപ്രാവശ്യമായിട്ടാണ് സംഭവം ഉണ്ടാകുന്നത്. അവിടെ രണ്ടുഭാഗത്തായി ആളുകൾ കുടുങ്ങിക്കിടപ്പുണ്ട്. അങ്ങോട്ട് എത്തിപ്പെടാൻ സാധിക്കുന്നില്ല. കാട് വഴി പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആളുകളെ ഫോണിൽ വിളിച്ചുനോക്കിയെങ്കിലും കിട്ടുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.

Top