CMDRF

കനത്ത മഴ; ഇടിമിന്നലേറ്റ് 4 മരണം, കര്‍ണാടകയില്‍ ഏഴ് പേര്‍ ചികിത്സയില്‍

ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാലുപേര്‍ മരിച്ചു

കനത്ത മഴ; ഇടിമിന്നലേറ്റ് 4 മരണം, കര്‍ണാടകയില്‍ ഏഴ് പേര്‍ ചികിത്സയില്‍
കനത്ത മഴ; ഇടിമിന്നലേറ്റ് 4 മരണം, കര്‍ണാടകയില്‍ ഏഴ് പേര്‍ ചികിത്സയില്‍

ബെംഗളൂരു: കര്‍ണാടകയിലെ യാദ്ഗിറില്‍ ഇടിമിന്നലേറ്റ് നാല് മരണം. ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാലുപേര്‍ മരിച്ചു. വയലില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ആളുകളാണ് മരിച്ചത്. മൂന്നു പേര്‍ മിന്നലേറ്റ് ചികിത്സയിലാണ്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്.

ജിനകേരി തണ്ടയില്‍ താമസിക്കുന്ന ഒരേ കുടുംബത്തിലെ 32 കാരനായ കിഷന്‍ ജാദവ്, 22 കാരനായ ചന്നു ജാദവ്, 28 കാരി സുനിഭായ് റാത്തോഡ്, 18 കാരനായ നേനു ജാദവ് എന്നിവരാണ് മരിച്ചതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റ മൂന്ന് പേരെ യാദ്ഗിറിലെ യാദ്ഗിര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി.

വൈകിട്ട് നാലോടെ ജില്ലയില്‍ ഇടിമിന്നലോടു കൂടി ശക്തമായ മഴ പെയ്തിരുന്നു. ജോലി ചെയ്യുന്ന വയലിന് സമീപമുള്ള ചെറിയ ക്ഷേത്രത്തിലേക്ക് മാറി നില്‍ക്കുന്നതിനിടെ ആയിരുന്നു ദുരന്തം. ഇടിമിന്നലില്‍ നാല് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. യാദ്ഗിര്‍ റൂറല്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇടിമിന്നലില്‍ യാദ്ഗിര്‍ റൂറല്‍ പോലീസ് പരിധിയിലെ ആര്‍ ഹൊസല്ലി ഗ്രാമത്തില്‍ 11 ആടുകളും ചത്തു.

Top