‘ഐഎഫ്എഫ്ഐ’ ഇന്ത്യൻ പനോരമ വിഭാഗത്തിൽ നാല് മലയാള ചിത്രങ്ങൾ

ഇന്ത്യൻ പനോരമ 2024-ലെ ഉദ്ഘാടന ചിത്രം രൺദീപ് ഹൂഡ സംവിധാനം ചെയ്ത ‘സ്വതന്ത്ര്യ വീർ സവർക്കർ (ഹിന്ദി)’ ആണ്

‘ഐഎഫ്എഫ്ഐ’ ഇന്ത്യൻ പനോരമ വിഭാഗത്തിൽ നാല് മലയാള ചിത്രങ്ങൾ
‘ഐഎഫ്എഫ്ഐ’ ഇന്ത്യൻ പനോരമ വിഭാഗത്തിൽ നാല് മലയാള ചിത്രങ്ങൾ

55-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രദർശനപട്ടികയിൽ നാല് മലയാള പടങ്ങള്‍ കൂടി. . ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുട പട്ടികയിലാണ് ഈ ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പട്ടത്. 25 ഫീച്ചർ സിനിമകളും 20 നോൺ-ഫീച്ചർ സിനിമകളുമാണ് പട്ടികയിലുള്ളത്.
ഗോവയിൽ നവംബര്‍ 20 മതല്‍ 28വരെയാണ് ഫിലി ഫെസ്റ്റിവല്‍ നടക്കുക.

പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ആടുജീവിതം, മമ്മൂട്ടി ചിത്രം ഭ്രമയുഗം, ആസിഫ് അലി നായകനായ ലെവൽ ക്രോസ്, ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് മലയാളത്തിൽ നിന്ന് ഇടം നേടിയ ചിത്രങ്ങൾ. ഫീച്ചർ ഫിലിമിലാണ് ഭ്രമയുഗവും ആടുജീവിതവും ഇടംപിടിച്ചത്. ഇതിൽ മുഖ്യധാരാ സിനിമാ വിഭാ​ഗത്തിലാണ് മഞ്ഞുമ്മൽ ബോയ്സും കൽക്കിയും ഉൾപ്പെട്ടിരിക്കുന്നത്.

Also Read: ജോജു ജോർജിന്റെ ‘പണി’ തിയേറ്ററുകളിൽ; ആദ്യദിനം കളക്ഷൻ വാരിയോ..?

അഞ്ച് ഭാഷകളിലെ 384 ഫീച്ചർ ചലച്ചിത്രങ്ങളുടെ പട്ടികയിൽ നിന്നും തിരഞ്ഞെടുത്ത സിനിമകളാണ് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്നത്. തമിഴിൽ നിന്ന് ജിഗർതണ്ട ഡബിൾ എക്‌സും, തെലുങ്കിൽ നിന്ന് ചിന്ന കഥ കാടു, കൽക്കി 2898 എഡി എന്നീ ചിത്രങ്ങളും പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Also Read: ‘ജനങ്ങള്‍ എന്നെ ഗ്ലാമറിനായി കാണരുതെന്ന് ഞാന്‍ ആഗ്രഹിച്ചു’; സായ് പല്ലവി

ഇന്ത്യൻ പനോരമ 2024-ലെ ഉദ്ഘാടന ചിത്രം രൺദീപ് ഹൂഡ സംവിധാനം ചെയ്ത ‘സ്വതന്ത്ര്യ വീർ സവർക്കർ (ഹിന്ദി)’ ആണ്. പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ഫീച്ചർ ഫിലിം ജൂറിയുടെ അധ്യക്ഷൻ. നടൻ മനോജ് ജോഷി, നടി സുസ്മിത മുഖർജി, സംവിധായകരായ ഹിമാൻസു ശേഖർ ഖതുവ, ഒയിനം ഗൗതം സിംഗ്, അഷു ത്രിഖ, എസ് എം പാട്ടീൽ, നീലഭ് കൗൾ, സുശാന്ത് മിശ്ര, സൗണ്ട് എഞ്ചിനീയർ അരുൺ കുമാർ ബോസ്, എഡിറ്റർ രത്നോത്തമ സെൻഗുപ്ത, സംവിധായരായ സമീർ ഹഞ്ചാട്ടെ, പ്രിയ കൃഷ്ണസ്വാമി എന്നിവരാണ് ജൂറി അംഗങ്ങൾ.

Top