CMDRF

കള്ളനോട്ട് നിര്‍മ്മാണ- വിതരണ സംഘത്തിലെ നാലുപേര്‍ പിടിയില്‍

കള്ളനോട്ട് നിര്‍മ്മാണ- വിതരണ സംഘത്തിലെ നാലുപേര്‍ പിടിയില്‍
കള്ളനോട്ട് നിര്‍മ്മാണ- വിതരണ സംഘത്തിലെ നാലുപേര്‍ പിടിയില്‍

മംഗളൂരു: കേരളത്തില്‍ കള്ളനോട്ടുകള്‍ തയാറാക്കി കര്‍ണാടകയില്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്ന സംഘത്തിലെ നാലുപേര്‍ മംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസിന്റെ പിടിയിലായി. കാസര്‍കോട് കരിച്ചേരി കൊളത്തൂരിലെ വി. പ്രിയേഷ് (38), കാസര്‍കോട് മുളിയാര്‍ കല്ലുകണ്ടയില്‍ വിനോ ദ് കുമാര്‍ (33), ഹൊസദുര്‍ഗയിലെ ശിഫാന്‍ മന്‍സിലില്‍ എസ്.എ. അബ്ദുല്‍ ഖാദര്‍ (58), പുത്തൂര്‍ തെളിയു ര്‍ കട്ടയിലെ അയ്യൂബ് ഖാന്‍ (51) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 2,13,500 രൂപ കള്ളാ മൂല്യമുള്ള 500ന്റെ 427 കള്ളനോട്ടുകള്‍ പിടിച്ചെടുത്തു.

കാസര്‍കോട് ചെര്‍ക്കളയില്‍ പ്രിയേഷിന്റെ പ്രിന്റിങ് പ്രസിലാണ് കള്ളനോട്ടുകള്‍ തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. ആവശ്യമായ സാമഗ്രികള്‍ ഡല്‍ഹി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് സംഘടിപ്പിക്കുന്നത്. യൂട്യൂബില്‍ നിന്ന് ലഭിച്ച അറിവ് ഉപയോഗിച്ചായിരുന്നു 500 രൂപ കറന്‍സി തയാറാക്കിയത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അസി.കമീഷണര്‍ ഗീന ഡി കുല്‍ക്കര്‍ണി, ഇന്‍സ്‌പെക്ടര്‍ എച്ച്.എം. ശ്യാസുന്ദര്‍, എസ്.ഐമാരായ നരേന്ദ്ര, സുദീപ്. എ.എസ്.ഐമാരായ കെ.വി. മോഹന്‍, രാം പൂജാരി, ഷീനപ്പ സൂജന്‍ ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.

Top