മാരക മയക്കുമരുന്നുമായി നാലുപേർ പിടിയിൽ

79 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, 24,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവ പ്രതികളുടെ പക്കൽനിന്ന് പിടിച്ചെടുത്തു

മാരക മയക്കുമരുന്നുമായി നാലുപേർ പിടിയിൽ
മാരക മയക്കുമരുന്നുമായി നാലുപേർ പിടിയിൽ

മസ്‌കത്ത്: വൻതോതിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് നാലുപേർ റോയൽ ഒമാൻ പൊലീസ് പിടിയിലായി. തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡുമായി സഹകരിച്ച് മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ പ്രതിരോധിക്കാനുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ആണ് ഏഷ്യൻ പ്രവാസികളെ പിടികൂടിയത്.

79 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, 24,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവ പ്രതികളുടെ പക്കൽനിന്ന് പിടിച്ചെടുത്തു.നിയമനടപടികൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Top