CMDRF

സിനിമാ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റിൽ

മൂന്നു പേരെ തൊടുപുഴ പോലീസ് പിടികൂടുകയും ഒരാൾ കീഴടങ്ങുകയുമായിരുന്നു.

സിനിമാ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റിൽ
സിനിമാ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റിൽ

ഇടുക്കി: തൊടുപുഴയിൽ സിനിമാ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിലായി. മൂന്നു പേരെ തൊടുപുഴ പോലീസ് പിടികൂടുകയും ഒരാൾ കീഴടങ്ങുകയുമായിരുന്നു.

എട്ടാം പ്രതി പാറക്കടവ് ഓലിക്കണ്ടത്തിൽ വിനു, പത്താം പ്രതി താഴ്ചയിൽ സുധീഷ്, നാലാം പ്രതി മുതലക്കോടം ഈന്തുങ്കൽ വീട്ടിൽ ജഗൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഒന്നാംപ്രതി കോലാനി പഞ്ചവടിപ്പാലം തോണിക്കുഴിയിൽ ടി അമൽദേവ് ആണ് പോലീസിൽ കീഴടങ്ങിയത്.

Top