ഛണ്ഡിഗഢ്: റെയിൽവേ സ്റ്റേഷന് സമീപം ഹൗറ മെയിലിന്റെ ജനറൽ കോച്ചിലുണ്ടായ സ്ഫോടനത്തിൽ നാല് പേർക്ക് പരുക്ക്. പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയിലെ സിർഹിന്ദ് റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം.
ശനിയാഴ്ച രാത്രി 10.30 ഓടെ അമൃത്സറിൽനിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന തീവണ്ടിയിൽ പടക്കം അടങ്ങിയ പ്ലാസ്റ്റിക് ബക്കറ്റിലാണ് സ്ഫോടനമുണ്ടായത്.
Also Read: അപൂർവയിനം പാമ്പുകളെ കണ്ടെത്തി
ഒരു സ്ത്രീയടക്കം നാല് പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇവരെ ഉടൻതന്നെ സമീപത്തെ ഫത്തേഗഡ് സാഹിബ് സിവിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജഗ്മോഹൻ സിങ് പറഞ്ഞു. സാമ്പിളുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.