നാല് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 92കാരൻ അറസ്റ്റിൽ

മകളെ ഉപദ്രവിക്കുന്ന സിസിടിവി തെളിവുകൾ അടക്കമെടുത്ത് അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.

നാല് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 92കാരൻ അറസ്റ്റിൽ
നാല് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 92കാരൻ അറസ്റ്റിൽ

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 92കാരൻ പിടിയിൽ. അയൽവാസിയായ 92കാരൻ നവാൽശങ്കർ ദേശായി ആണ് അറസ്റ്റിലായത്. ഇയാൾ ഉപദ്രവിച്ചുവെന്ന് 4 വയസുകാരി അമ്മയോട് പറയുകയും പിന്നീട് അമ്മ വിശദമായി കാര്യങ്ങൾ തിരക്കിയതോടെ ലൈംഗിക അതിക്രമം പുറത്ത് വരികയുമായിരുന്നു. മകളെ ഉപദ്രവിക്കുന്ന സിസിടിവി തെളിവുകൾ അടക്കമെടുത്ത് അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top