സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം, പ്രതികരണവുമായി; മുഖ്യമന്ത്രി

സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം, പ്രതികരണവുമായി; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് തുടക്കം. വിദ്യാര്‍ത്ഥികള്‍ക്ക് വൈവിധ്യങ്ങളായ സാധ്യതകളാണ് മുന്‍പിലുള്ളതെന്നും, അവരുടെ കഴിവുകള്‍ ഇവിടെത്തന്നെ പ്രയോഗിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ ജയിക്കുന്നതിന് വേണ്ടിയുള്ള പഠനമോ പഠിപ്പിക്കലോ ഇനി ഉണ്ടാവില്ലെന്നും, വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം അഭിരുചി അനുസരിച്ച് ഇഷ്ട വിഷയങ്ങള്‍ പഠിക്കാം. അതാണ് നാലു വര്‍ഷ ബിരുദ കോഴ്‌സുകളുടെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളുടെ മാറുന്ന അഭിരുചിക്കനുസരിച്ച് കരിക്കുലം മാറുന്നില്ല എന്ന ആക്ഷേപം ഒരു ന്യൂനതയായി നിലനിന്നിരുന്നുവെങ്കിലും, നാലുവര്‍ഷം ബിരുദ കരിക്കുലം കൊണ്ട് ഇത് മറികടക്കാന്‍ കഴിയുമെന്നും, മുഖ്യമന്ത്രി പറഞ്ഞു.

അതോടൊപ്പം തന്നെ മുഖ്യമന്ത്രി ഗവര്‍ണറെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തെ ക്ഷയിപ്പിക്കാനുള്ള രാഷ്ട്രീയ നീക്കം നടക്കുന്നുവെന്നും സര്‍വകലാശാലകളുടെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കഴിയണമെന്നും, സര്‍വകലാശാലനിയമങ്ങള്‍ അറുപഴഞ്ചനാണെന്നും അവ ഇനിയും പഴയപടി തുടര്‍ന്നാല്‍ അത് പുതിയ തലമുറയോടുള്ള അനീതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top