CMDRF

അഞ്ചല്‍ രാമഭദ്രന്‍ വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍: കോടതി

അഞ്ചല്‍ രാമഭദ്രന്‍ വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍: കോടതി
അഞ്ചല്‍ രാമഭദ്രന്‍ വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍: കോടതി

കൊല്ലം: അഞ്ചല്‍ രാമഭദ്രന്‍ വധക്കേസില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കര്‍ ഉള്‍പ്പെടെ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹന്‍ അടക്കം നാലു പ്രതികളെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 30 ന് വിധിക്കും. ഐഎന്‍ടിയുസി നേതാവായിരുന്ന അഞ്ചല്‍ രാമഭദ്രനെ കൊലപ്പെടുത്തി 14 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.

ഐഎന്‍ടിയുസി ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രാമഭദ്രനെ 2010 ഏപ്രില്‍ 10നാണ് വീട്ടിനുള്ളില്‍ കയറി സിപിഐഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണമെന്നാണ് കണ്ടെത്തല്‍ മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്യോഷിച്ചു. രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

Top