CMDRF

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് പതിനാലുകാരന്‍

പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്ത് കൂടിയായ 14കാരനെ അറസ്റ്റ് ചെയ്ത് ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് പതിനാലുകാരന്‍
അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് പതിനാലുകാരന്‍

ഡല്‍ഹി: അഞ്ചുവയസുകാരിയെ പതിനാലുകാരന്‍ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്ത് കൂടിയായ 14കാരനെ അറസ്റ്റ് ചെയ്ത് ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. കൂലിപ്പണിക്കാരായ ദമ്പതികളുടെ മകളാണ് അതിക്രമത്തിനിരയായത്.

രക്ഷിതാക്കള്‍ ജോലിക്ക് പോയ സമയത്ത് കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ഈ സമയത്തായിരുന്നു സംഭവം. ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. തുടര്‍ന്ന് കപഷേര പൊലീസ് എത്തി കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.

Also Read: കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയതിന് പിന്നിൽ സ്നേഹിതയെ കളിയാക്കിയതിലുള്ള വൈരാ​ഗ്യം

ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 65 (2), കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ (പോക്സോ) നിയമത്തിലെ സെക്ഷന്‍ 6 എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Top