CMDRF

ഓസ്ട്രിയക്കെതിരെ ഫ്രാന്‍സ് 1-0ന് ജയം

ഓസ്ട്രിയക്കെതിരെ ഫ്രാന്‍സ് 1-0ന് ജയം
ഓസ്ട്രിയക്കെതിരെ ഫ്രാന്‍സ് 1-0ന് ജയം

ബെര്‍ലിന്‍: യൂറോ കപ്പ് ഡി ഗ്രൂപ്പിലെ മത്സരത്തില്‍ ഓസ്ട്രിയക്കെതിരെ ഫ്രാന്‍സിന് 1-0ന് ജയം. 38-ാം മിനിറ്റില്‍ ഓസ്ട്രിയന്‍ പ്രതിരോധ താരം മാക്സിമിലിയന്‍ വോബറിന്റെ സെല്‍ഫ് ഗോളിലാണ് ഫ്രാന്‍സിന്റെ ജയം. അതേസമയം, മുന്‍ ചാമ്പ്യന്മാര്‍ക്കെതിരെ ആസ്ട്രിയ കടുത്ത പോരാട്ടം പുറത്തെടുത്തു. കിരീടസാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നായ ഫ്രാന്‍സിന് ആരാധകര്‍ പ്രതീക്ഷിച്ച കളിമികവ് പുറത്തെടുക്കാനായില്ല.

മത്സരത്തില്‍ എട്ടാം മിനിറ്റില്‍ തന്നെ ലീഡ് നേടാന്‍ ഫ്രാന്‍സിന് അവസരം ലഭിച്ചെങ്കിലും മുതലക്കാനായില്ല. 38-ാം മിനിറ്റില്‍ എംബാപ്പെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ശേഷമെടുത്ത ഷോട്ട് ഹെഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള വോബറിന്റെ ശ്രമം ഗോളായി മാറുകയായിരുന്നു. പിന്നീട് ഗോള്‍ മടക്കാന്‍ ഓസ്ട്രിയക്ക് സാധിച്ചില്ലെങ്കിലും ഫ്രഞ്ച് താരങ്ങളെ പൂട്ടിയിടാന്‍ അവര്‍ക്കായി. ഇടക്ക് ചില മുന്നേറ്റങ്ങളിലൂടെ എതിര്‍ഗോള്‍മുഖത്തെത്താനും കഴിഞ്ഞു.

Top