CMDRF

ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ച് ഫ്രഞ്ച് സൂപ്പര്‍താരം അന്റോയിന്‍ ഗ്രീസ്മാന്‍

2016 യൂറോകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ ഗ്രീസ്മാന്റെ ചുമലിലായിരുന്നു ഫ്രഞ്ച് പട 2016 യൂറോപ്യന്‍ കപ്പിന്റെ ഫൈനല്‍ വരെ എത്തിയത്

ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ച് ഫ്രഞ്ച് സൂപ്പര്‍താരം അന്റോയിന്‍ ഗ്രീസ്മാന്‍
ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ച് ഫ്രഞ്ച് സൂപ്പര്‍താരം അന്റോയിന്‍ ഗ്രീസ്മാന്‍

ന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രഞ്ച് സൂപ്പര്‍താരം അന്റോയിന്‍ ഗ്രീസ്മാന്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കൽ വാർത്ത പുറത്തു വിട്ടത്. ഫ്രാൻസ് ഫുട്‌ബോളിന്റെ ചരിത്രത്തിൽ മികച്ച സംഭാവനകള്‍ നല്‍കിയ താരം 2024ല്‍ ഫ്രാന്‍സിനായി അരങ്ങേറ്റം കുറിച്ചിരുന്നു. പത്തു വര്‍ഷക്കാലത്തെ ഐതിഹാസിക ഫുട്‌ബോള്‍ കരിയറാണ് ദേശീയ ടീമിനായി ഗ്രീസ്മാന്‍ നടത്തിയത്. ഫ്രാന്‍സിനായി 137 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ഗ്രീസ്മാന്‍ 44 തവണയാണ് എതിരാളികളുടെ ഗോൾ വല ഭേദിച്ചത്.

38 തവണ സഹതാരങ്ങളേ കൊണ്ട് ഗോളടിപ്പിക്കാനും ഗ്രീസ്മാന് കഴിഞ്ഞു. ഫ്രാന്‍സിനൊപ്പം 2022 ഫിഫ ലോകകപ്പ്, 2012 യുവേഫ നേഷന്‍സ് ലീഗ് എന്നീ കിരീടങ്ങള്‍ സ്വന്തമാക്കിയ ഗ്രീസ്മാന്‍ ആ ടൂര്‍ണമെന്റില്‍ മിന്നൽ പ്രകടനമായിരുന്നു പുറത്തെടുത്തത്. ഏഴ് മത്സരങ്ങളില്‍ നിന്നും നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടികൊണ്ടാണ് ഗ്രീസ്മാന്‍ ഫ്രാന്‍സിന്റെ കിരീടനേട്ടത്തില്‍ പങ്കാളിയായത്.

2016 യൂറോകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ ഗ്രീസ്മാന്റെ ചുമലിലായിരുന്നു ഫ്രഞ്ച് പട 2016 യൂറോപ്യന്‍ കപ്പിന്റെ ഫൈനല്‍ വരെ എത്തിയത്. എങ്കിലും ഫൈനലില്‍ പോർച്ചുഗലിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട് ഫ്രാന്‍സിന് കിരീടം നഷ്ടമായി. ഫ്രാന്‍സ് ഫുട്‌ബോളര്‍ ഓഫ് ദി ഇയറായി ആ വർഷം തിരഞ്ഞെടുത്തതും ഗ്രീസ്മാനെയാണ്.

Top