വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്

വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്
വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്

കാഞ്ഞങ്ങാട്: ന്യൂസിലന്‍ഡില്‍ നഴ്സിങ് അസി. ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് 1,90,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ സ്വകാര്യ സ്ഥാപനത്തിനും രണ്ടു പേര്‍ക്കുമെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു പാലാവയല്‍ നെട്ടനൊഴുകയില്‍ ഹൗസില്‍ അല്‍ഫോന്‍സ കുര്യന്റെ പരാതിയില്‍ കമ്പനിക്കും അമീര്‍ മുഹമ്മദ് ഷിബിലി, റീനു എന്നിവര്‍ക്കുമെതിരെയാണ് കേസ്. അമീര്‍ മുഹമ്മദ് ഷിബിലി കോഴിക്കോട് മുക്കം സ്വദേശിയാണ്. റീനു അബുദബി, ദുബൈ എന്നിവിടങ്ങളിലാണെന്നും പരാതിയിലുണ്ട്. ദുബൈയിലെ ബ്ലിറ്റ്‌സ് മൈഗ്രേഷന്‍ കമ്പനി വഴിയാണ് ന്യൂസിലന്‍ഡിലേക്ക് വിസ വാഗ്ദാനം ചെയ്തത്.

Top