മൺസൂൺ ബമ്പർ ഒന്നാം സമ്മാനാർഹനെന്ന് വ്യാജടിക്കറ്റ് കാണിച്ച് തട്ടിപ്പ്

ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂർആർ കോഡ് മറ്റു സുരക്ഷാ സംവിധാനങ്ങളും എല്ലാം വ്യാജമായി നിർമ്മിച്ചാണ് വ്യാജ ടിക്കറ്റ് നിർമ്മിച്ചത്

മൺസൂൺ ബമ്പർ ഒന്നാം സമ്മാനാർഹനെന്ന് വ്യാജടിക്കറ്റ് കാണിച്ച് തട്ടിപ്പ്
മൺസൂൺ ബമ്പർ ഒന്നാം സമ്മാനാർഹനെന്ന് വ്യാജടിക്കറ്റ് കാണിച്ച് തട്ടിപ്പ്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയായ മൺസൂൺ ബമ്പറിന്റെ പേരിൽ വ്യാജടിക്കറ്റ്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ. തിരുനൽവേലി സ്വദേശി എ സെൽവകുമാറാണ് പടിയിലായത്.

മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനാർഹനെന്ന് കാണിച്ച് സ്വന്തമായി തയ്യാറാക്കിയ ടിക്കറ്റുമായാണ് ഇയാൾ ഡയറക്ടറേറ്റിൽ എത്തിയത്. ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂർആർ കോഡ് മറ്റു സുരക്ഷാ സംവിധാനങ്ങളും എല്ലാം വ്യാജമായി നിർമ്മിച്ചാണ് വ്യാജ ടിക്കറ്റ് നിർമ്മിച്ചത്.

Also read: ഓണം സ്പെഷ്യൽ ഡ്രൈവ്; കണ്ണൂരിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

വിശദമായി ടിക്കറ്റ് പരിശോധിച്ചതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകുന്നത്. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്തവരെ മ്യൂസിയം സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

Top