ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; സിം നൽകിയ എയർടെല്ലിന് പിഴയിട്ട് അധികൃതർ

ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; സിം നൽകിയ എയർടെല്ലിന് പിഴയിട്ട് അധികൃതർ
ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; സിം നൽകിയ എയർടെല്ലിന് പിഴയിട്ട് അധികൃതർ

മുംബൈ: ഉടമയറിയാതെ ഡ്യൂപ്ലി​ക്കേറ്റ് സിം എടുത്ത് സൈനികന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ പിൻവലിച്ചു. കൃത്യമായ പരിശോധനകളില്ലാതെ ഡ്യൂപ്ലിക്കേറ്റ് സിം നൽകിയ എയർടെല്ലിന് വൻ പിഴയിട്ട് അധികൃതർ. ദ്വീർഘകാലമായി എയർടെൽ സിം ഉപയോഗിക്കുന്ന സൈനികന്റെ എസ്.ബി.ഐ അക്കൗണ്ടിൽ നിന്ന് 2,87,630 രൂപയാണ് ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് തട്ടിയത്. ബാങ്ക് ഇടപാടുകളുമായി ​ബന്ധിപ്പിച്ചിരുന്ന എയർടെൽ കമ്പനിയുടെ മൊബൈൽ നമ്പരിന്റെ ഡ്യൂപ്ലിക്കേറ്റാണ് സൈനികൻ അറിയാതെ സംഘടിപ്പിച്ചത്. ഒരേ സമയം രണ്ട് നമ്പരും ആക്ടീവായിരുന്നുവെന്നതാണ് തട്ടിപ്പിന് സൗകര്യമായത്.

ഡ്യൂപ്ലിക്കേറ്റ് എടുക്കാനായി നൽകിയ രേഖകൾ കൃത്യമാണോ എന്ന് പരിശോധിക്കാതെയാണ് കമ്പനി സിം നൽകിയത്. ഈ സിം ഉപയോഗിച്ച് വിവിധ പണമിടപാട് ആപ്പുകൾ വഴിയാണ് പണം തട്ടിയത്. സൈനികൻ ജമ്മു കശ്മീർ മേഖലയിൽ സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് സംഭവം. തട്ടിപ്പ് നടന്നതറിഞ്ഞതിന് പിന്നാലെ സൈനികൻ എയർടെല്ലിന് പരാതി നൽകിയെങ്കിലും കമ്പനി അധികൃതർ അത് നിരസിച്ചു. ഇതിന് പിന്നാലെയാണ് അൽമോറ ജില്ലാ ഉപഭോക്തൃ ​ഫോറത്തിൽ സൈനികൻ പരാതി നൽകിയത്.

താൻ ഉപയോഗിച്ചിരുന്ന എയർടെൽ നമ്പറിലുള്ള ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് പേടിഎം, എയർടെൽ മണി, സ്നാപ് ഡീൽ, എംപൈസ എന്നിവ വഴി പണം പിൻവലിച്ചതായി സൈനികന്റെ പരാതിയിൽ പറയുന്നു. അന്വേഷണത്തിൽ എയർടെൽ ഡ്യൂപ്ലിക്കേറ്റ് സിം നൽകിയതാണ് തട്ടിപ്പിന് ഇടയാക്കിയതെന്ന് കണ്ടെത്തി. നഷ്ടപ്പെട്ട പണവും, നഷ്ടപരിഹാരവും, നിയമപോരാട്ടത്തിന് ചെലവായ പണവും എയർടെൽ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. എന്നാൽ ഇത് അംഗീകരിക്കാതെ എയർടെൽ ഉന്നത കോടതികളെ സമീപിച്ചു. തുടർന്ന് വിവിധ കോടതികളിലും സംസ്ഥാന ഉപഭോക്തൃ കമ്മീഷനിലും ദേശീയ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിലും (എൻ.സി.ഡി.ആർ.സി) വിചാരണ നടന്നു. ജില്ലാ ഫോറത്തിന്റെ ഉത്തരവ് ശരിവെച്ച എൻ.സി.ഡി.ആർ.സി സൈനികന് പലിശയടക്കം 4.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എയർടെല്ലിനോട് ഉത്തരവിട്ടു.

Top