റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ മറവില്‍ തട്ടിപ്പ്; പൊലീസ് സഹോദരിമാര്‍ക്കെതിരെ കേസ്

റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ മറവില്‍ തട്ടിപ്പ്; പൊലീസ് സഹോദരിമാര്‍ക്കെതിരെ കേസ്
റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ മറവില്‍ തട്ടിപ്പ്; പൊലീസ് സഹോദരിമാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: പൊലീസുകാരായ സാഹോദരിമാര്‍ പണം തട്ടിയെടുത്തതിന് ശേഷം കുപ്രസിദ്ധ ഗുണ്ടയെക്കൊണ്ട് ഭീഷണിപ്പെടുത്തിയെന്ന് പരാതി. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശി ആതിരയുടെ പരാതിയില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു. വനിത പൊലീസ് ഉദ്യോഗസ്ഥരായ പേയാട് സ്വദേശി സംഗീത, സഹോദരി സുനിത എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് ഗുണ്ടാതലവന്‍ ഗുണ്ട്കാട് സാബുവിനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സൗഹൃദം നടിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ മറവില്‍ ആതിരയില്‍ നിന്നും 19 ലക്ഷം രൂപ പൊലീസ് ഉദ്യോഗസ്ഥരായ സംഗീതയും സഹോദരി സുനിതയും ചേര്‍ന്ന് വാങ്ങിയെന്നും, മാസങ്ങള്‍ കഴിഞ്ഞിട്ടും വസ്തുവോ പണമോ തിരികെ ലഭിക്കാതെ കബളിപ്പിച്ചെന്നുമാണ് പരാതി.

പണം തിരികെ ചോദിച്ച് തുടങ്ങിയതോടെ മറുപടിയായി ലഭിച്ചത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടയായ ഗുണ്ട്കാട് സാബുവിന്റെ ഭീഷണിയായിരുന്നു. പണം തട്ടിയതിനും ഭീഷണിപ്പെടുത്തിയതിനും പോത്തന്‍കോട് പൊലീസ് കേസെടുത്തു. സംഗീത ,സുനിത, ഗുണ്ട്കാട് സാബു സുനിതയുടെ ഭര്‍ത്താവും സൈനികരുമായ ജിപ്‌സണ്‍ രാജ്, ശ്രീകാര്യം സ്വദേശി ആദര്‍ശ് എന്നിവര്‍ക്കെതിരെയാണ് കേസ്. സംഗീത വിഴിഞ്ഞം കോസ്റ്റല്‍ സ്റ്റേഷനിലും സുനിത തൃശൂര്‍ വനിത സെല്ലിലേയും പൊലീസ് ഉദ്യോഗസ്ഥകളാണ്.

Top