എ.ഐ ഉപയോഗിച്ച് ശബ്ദം മാറ്റി തട്ടിപ്പ്: അയൽവാസിയിൽ നിന്ന് ആറ് ലക്ഷം രൂപ തട്ടി യുവതി

എ.ഐ ഉപയോഗിച്ച് ശബ്ദം മാറ്റി തട്ടിപ്പ്: അയൽവാസിയിൽ നിന്ന് ആറ് ലക്ഷം രൂപ തട്ടി യുവതി

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ എ.ഐ ഉപയോഗിച്ച് പുരുഷശബ്ദത്തിൽ സംസാരിച്ച് അയൽവാസിയായ സ്ത്രീയിൽ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. താനെയിലെ കാശിമിരയിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.

പുരുഷനെന്ന വ്യാജേന അയൽക്കാരിയായ സ്ത്രീയെ വിളിച്ച് ആറ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത രശ്മികർ ആണ് വ്യാഴാഴ്ച പൊലീസ് പിടിയിലായത്. പ്രതിയായ രശ്മികർ തന്റെ അയൽക്കാരിയായ സ്ത്രീയെ പുരുഷനെന്ന വ്യാജേന ഫോൺ വിളിച്ച് വിവിധ ഗഡുക്കളായി 6.6 ലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും പണം കൈക്കലാക്കുകയുമായിരുന്നു.

വിളിച്ചയാളെ കണ്ടിട്ടില്ലെങ്കിലും വഞ്ചിക്കപ്പെട്ട യുവതി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പണം അടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, തനിക്ക് അടിയന്തരമായി പണം ആവശ്യമുള്ളതിനാൽ, കോളുകൾക്കിടയിൽ ശബ്ദം മാറ്റാൻ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചതായി പ്രതി പോലീസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരവും പോലീസ് കേസെടുത്തു.

Top