തിരുവനന്തപുരം; പിഎസ്സി അംഗ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി നിയമസഭയില്‍. പിഎസ് സി അംഗങ്ങളെ നിയമിക്കുന്നതിൽ വഴി വിട്ട രീതിയിൽ ഒന്നും നടക്കാറില്ല. നാട്ടിൽ പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. തട്ടിപ്പ് നടന്നാൽ അതിന് തക്ക നടപടി എടുക്കും. കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്നായിരുന്നു എന്‍.ഷംസുദ്ദീന്‍റെ ചോദ്യം.
ഭരണകക്ഷി നേതാവ് 60 ലക്ഷം കോഴ വാങ്ങിയെന്നാണ് ആരോപണം. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് ഷംസുദ്ദീൻ ചോദിച്ചു. പിഎസ്‌സിയെ അപകീർത്തിപ്പെടുത്താൻ ഒട്ടേറെ ശ്രമങ്ങൾ നേരത്തെ നടക്കുന്നുണ്ട്. പിഎസ്സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.