ഷാർജ: ഫ്രണ്ട്‌സ് ഓഫ് കാൻസർ പേഷ്യന്റ്‌സ് പ്രമുഖ പൊതു-സ്വകാര്യ മേഖല പങ്കാളികളുമായി സഹകരിച്ച് യുഎഇയിലുടനീളം സൗജന്യ സ്തനാർബുദ ക്ലിനിക്കൽ പരിശോധനയും മാമോഗ്രാം സ്‌ക്രീനിങ്ങും സംഘടിപ്പിക്കും. ഒക്ടോബറിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. രാജ്യത്തെ പൗരന്മാർക്കും താമസക്കാരായ സ്ത്രീകൾക്കും ഈ സേവനം ലഭിക്കും. എഫ്ഒസിപി വാർഷിക സംരഭമായ പിങ്ക് കാരവാൻ ആണ് സംഘാടകർ.
യുഎഇയിലുടനീളമുള്ള സ്തനാർബുദത്തിനെതിരായ പോരാട്ടത്തെ പിന്തുണക്കുക എന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സ്തനാർബുദത്തിനെതിരായ പോരാട്ടം പൊതു-സ്വകാര്യ മേഖലകളെ ഉൾക്കൊള്ളുന്ന ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് അപ്പുറത്തുള്ള കൂട്ടായ ഉത്തരവാദിത്തമാണെന്ന് എഒസിപി ഡയറക്ടർ ഐഷ അൽ മുല്ല പറഞ്ഞു.