അബൂദബി: സൗജന്യ സ്തനാര്‍ബുദ നിര്‍ണയ പരിശോധനകള്‍ അബൂദബിയിലും അല്‍ ഐനിലും നടത്തുമെന്ന് യു.എ.ഇയിലെ ആരോഗ്യ പരിചരണ ശൃംഖലയായ സെഹ അറിയിച്ചു. സ്തനാര്‍ബുദത്തിനെതിരായ പ്രതിരോധത്തിന്റെ ആദ്യമാര്‍ഗം എന്ന പേരിലാണ് ഇപ്പോൾ സ്തനാര്‍ബുദം ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നതിനുള്ള പരിശോധനകള്‍ നടത്തുന്നത്. അബൂദബിയിലെയും അൽ ഐനിലെയും വിവിധ കേന്ദ്രങ്ങളിലായാണ് പരിശോധനകള്‍ നടക്കുക.
നേരത്തേ തന്നെ ഒക്ടോബര്‍ മാസത്തില്‍ യു.എ.ഇയിലുടനീളം സൗജന്യ സ്തനാര്‍ബുദ നിര്‍ണയ പരിശോധനകള്‍ നടത്തുമെന്ന് ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്സും (എഫ്.ഒ.സി.പി) പ്രഖ്യാപിച്ചിരുന്നു. സ്തനാര്‍ബുദ ബോധവത്കരണ മാസത്തോടനുബന്ധിച്ചുള്ള കാമ്പയിനിന്റെ ഭാഗമായാണ് ഈ നടപടി.
Also Read: ഗ്ലോബൽ വില്ലേജിന്റെ ആഘോഷങ്ങൾക്ക് തുടക്കമായി
യു എ ഇയിലുള്ള സ്വദേശി വനിതകള്‍ക്കും താമസക്കാര്‍ക്കും ഈ പരിശോധനക്കെത്താം. എഫ്.ഒ.സി.പിയുടെ പദ്ധതിയായ പിങ്ക് കാരവാന് ബുക്ക് ചെയ്ത് കമ്പനികള്‍ക്ക് തങ്ങളുടെ ജീവനക്കാർക്കായി മൊബൈല്‍ ക്ലിനിക്കിന്റെ സേവനവും തേടാന്‍ കഴിയും.