‘പോസ് ആഡ്’ അവതരിപ്പിച്ച് ഗൂഗിൾ

യൂട്യൂബിന് പരസ്യം നല്‍കുന്ന സ്ഥാപനങ്ങള്‍ ഈ ഫോര്‍മാറ്റില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചുവെന്നാണ് വിവരം

‘പോസ് ആഡ്’ അവതരിപ്പിച്ച് ഗൂഗിൾ
‘പോസ് ആഡ്’ അവതരിപ്പിച്ച് ഗൂഗിൾ

ഒന്നുകില്‍ വീഡിയോ കാണുന്നതിനിടയില്‍ പരസ്യങ്ങള്‍ കാണാന്‍ തയ്യാറാവുക അല്ലെങ്കില്‍ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യുക. ഉപഭോക്താക്കളില്‍ നിന്ന് പരമാവധി വരുമാനം കണ്ടെത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് യൂട്യൂബ്. യൂട്യൂബിലെ പരസ്യങ്ങള്‍ തടയാന്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ നേരത്തെ തന്നെ കമ്പനി കൊണ്ടുവന്നിരുന്നു.

ഇപ്പോഴിതാ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ പുതിയ രീതി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. യൂട്യൂബ് പ്രീമിയം വരിക്കാരല്ലാത്ത സൗജന്യ ഉപഭോക്താക്കള്‍ വീഡിയോ കാണുന്നതിനിടയില്‍ വീഡിയോ പോസ് ചെയ്താല്‍ അപ്പോള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘പോസ് ആഡ്’ എന്നാണ് ഇതിനെ കമ്പനി വിളിക്കുന്നത്.

ALSO READ: എഐയ്ക്ക് കൂച്ചുവിലങ്ങ് വീഴുമോ? അന്തിമ റിപ്പോർട്ടുമായി യുഎൻ ഉപദേശക സമിതി

യൂട്യൂബിന്റെ കമ്മ്യൂണിക്കേഷന്‍ മാനേജറായ ഒലുവ ഫലോഡുന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുമ്പും വിവിധ ഫോര്‍മാറ്റുകളിലുള്ള പരസ്യങ്ങള്‍ യൂട്യൂബ് പരീക്ഷിച്ചിട്ടുണ്ട്. സ്‌കിപ്പ് ചെയ്യാന്‍ സാധിക്കാത്ത ദൈര്‍ഘ്യമേറിയ പരസ്യങ്ങള്‍, ബ്രാന്‍ഡ് ക്യുആര്‍ കോഡുകള്‍, ലൈവ് വീഡിയോകള്‍ക്കായുള്ള പിക്ചര്‍ ഇന്‍ പിക്ചര്‍ ആഡ് എന്നിവയെല്ലാം അതില്‍ ചിലതാണ്.

യൂട്യൂബിന് പരസ്യം നല്‍കുന്ന സ്ഥാപനങ്ങള്‍ ഈ ഫോര്‍മാറ്റില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചുവെന്നാണ് വിവരം. 2023 ല്‍ ഇത് ചുരുക്കം ചിലര്‍ക്കിടയില്‍ പരീക്ഷിച്ചു നോക്കുകയും ഇത്തരം പരസ്യ വിതരണ രീതി വിജയമാണെന്ന് മനസ്സിലായതിനാലുമാണ് യൂട്യൂബില്‍ ഉടനീളം ഇത്തരം പരസ്യങ്ങള്‍ കാണിക്കാന്‍ തീരുമാനിച്ചത്. സ്മാര്‍ട് ടിവികളിലും ഫോണിലുമെല്ലാം ആളുകള്‍ വീഡിയോ പോസ് ചെയ്ത് നിര്‍ത്തുമ്പോഴാണ് ഇത്തരം വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുക.

Top