വാഷിങ്ടന്‍ : പാരിസ് ഒളിംപിക്‌സില്‍ നീരജ് ചോപ്ര സ്വര്‍ണമെഡല്‍ നേടിയാല്‍ എല്ലാവര്‍ക്കും സൗജന്യ വീസ നല്‍കുമെന്ന് അറ്റ്ലിസിന്റെ സിഇഒ മൊഹക് നഹ്ത. ഇന്ത്യന്‍ വംശജനായ മൊഹക് നഹ്ത ലിങ്ക്ഡ്ഇനില്‍ പങ്കുവച്ച പോസ്റ്റിലാണ് വീസ വാഗ്ദാനം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വീസ ആപ്ലിക്കേഷന്‍ പ്ലാറ്റ്ഫോമാണ് അറ്റ്ലിസ്. അതിവേഗ യാത്രാ വീസകളും അനുബന്ധ സേവനങ്ങളും നല്‍കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.
മൊഹക് നഹ്ത ലിങ്ക്ഡ്ഇനില്‍ പങ്കുവച്ച പോസ്റ്റ് നിമിഷങ്ങള്‍ കൊണ്ടാണ് ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. ഒളിംപിക്‌സില്‍ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര സ്വര്‍ണം നേടിയാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഒരു ദിവസത്തേക്ക് സൗജന്യമായ് വീസ നല്‍കുമെന്നായിരുന്നു നഹ്ത അറിയിച്ചത്. നിമിഷങ്ങള്‍ കൊണ്ട് ശ്രദ്ധ ആകര്‍ഷിച്ച പോസ്റ്റിന് പിന്നാലെ വീസ വാഗ്ദാനവുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളും അദ്ദേഹം പങ്കുവച്ചു.