ഡൽഹി: അദാനി കമ്പനിക്കെതിരെ സ്വിറ്റ്സർലൻഡിൽ അന്വേഷണമെന്ന് ആരോപണം. അദാനിയുമായി ബന്ധമുള്ള 5 ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചു. ഹിൻഡൻബെർഗ് റിസർച്ച് ആണ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
നിഴൽ കമ്പനികളിലേക്ക് പണം നിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം. അതേ സമയം ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. അസംബന്ധമായ ആരോപണമാണിത്. സ്വിസ് കോടതികളിലെ നടപടികളിൽ അദാനിക്ക് പങ്കില്ലെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.
ഹിൻഡൻ ബർഗ് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സെബി ചെയർപെഴ്സണെതിരെ അന്വേഷണം വന്നേക്കും. കെ സി വേണുഗോപാൽ എംപി അധ്യക്ഷനായ പാർലമെൻറ് അക്കൗണ്ട്സ് കമ്മിറ്റി ചെയർപേഴ്സൺ മാധബി ബൂച്ചിനെ വിളിച്ചു വരുത്തിയേക്കും.
Also read: ചെറുകിട കമ്പനികളുടെമേൽ കർശന നിരീക്ഷണത്തിനൊരുങ്ങി സെബി
സെബി ചെയർപേഴ്സൺ ഇരട്ട പദവിയിലിരുന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റി, അദാനി ഗ്രൂപ്പുമായി ബന്ധമുള്ള നിഴൽ കമ്പനികളിൽ മാധബി ബൂച്ചിന് നിക്ഷേപമുണ്ട് തുടങ്ങിയ ആക്ഷേപങ്ങളിലാകും അന്വേഷണം.