CMDRF

ജയിലിൽ വെച്ചുണ്ടായ സൗഹൃദം, പുറത്തിറങ്ങിയപ്പോൾ ഒരുമിച്ച് കച്ചവടം; 3.5 കിലോ കഞ്ചാവുമായി പിടിയിൽ

പരിചയപ്പെട്ടതിനുശേഷം ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും, ഒരുമിച്ച് കഞ്ചാവ് കടത്ത് ആരംഭിക്കുകയായിരുന്നു

ജയിലിൽ വെച്ചുണ്ടായ സൗഹൃദം, പുറത്തിറങ്ങിയപ്പോൾ ഒരുമിച്ച് കച്ചവടം; 3.5 കിലോ കഞ്ചാവുമായി പിടിയിൽ
ജയിലിൽ വെച്ചുണ്ടായ സൗഹൃദം, പുറത്തിറങ്ങിയപ്പോൾ ഒരുമിച്ച് കച്ചവടം; 3.5 കിലോ കഞ്ചാവുമായി പിടിയിൽ

തൃശൂര്‍: ഒല്ലൂരിലെ ഒരു ഹോട്ടലിന്റെ കാര്‍ പാര്‍ക്കില്‍നിന്നു ആറു കിലോ കഞ്ചാവ് സഹിതം മൂന്നു പേര്‍ പോലീസ് അറസ്റ്റില്‍. ഒല്ലൂര്‍ പെരുവാംകുളങ്ങര പുളിക്കത്തറ വിവേക് (32), കൊല്ലം പാരിപ്പിള്ളി സ്വദേശികളായ സമീത്‌മോന്‍ (39), ശശിധരന്‍ (53) എന്നിവരാണ് പിടിയിലായ പ്രതികൾ. ഞായര്‍ വൈകിട്ട് മൂന്നിനു ഹോട്ടലിന്റെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. വിവേകിനും സമീത് മോനും പാലക്കാട് ജില്ലയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടു വേറെയും കേസുകളുണ്ട്.

Also Read: മണി വേണ്ട മദ്യം മതി ! ബിവറേജ് ഔട്ലെറ്റിൽ നിന്നും മദ്യക്കുപ്പികൾ കാണാതായി

മലമ്പുഴ ജയിലില്‍വച്ച് വിവേകും സമീത് മോനും സുഹൃത്തുക്കളാവുന്നു,

DISTRIC JAIL PALAKKAD MALAMPUZHA

പരിചയപ്പെട്ടതിനുശേഷം ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും, ഒരുമിച്ച് കഞ്ചാവ് കടത്ത് ആരംഭിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കഞ്ചാവ് വിവേകിനു കൈമാറാനാണ് സമീതും ശശിധരനും കാറിൽ ഒല്ലൂരില്‍ എത്തിയത്.

Top