CMDRF

ഇന്ധന വെട്ടിപ്പ് വ്യാപകം; സംസ്ഥാനത്തെ 510 പമ്പുകൾക്കെതിരെ കേസ്

നോസിൽ സീൽ ചെയ്യുമ്പോൾ തന്നെ 5 ലീറ്ററിന് 25 മില്ലിലീറ്റർ കുറച്ചുവയ്ക്കും, അപ്പോൾ 2 ലീറ്റർ ഇന്ധനം അടിക്കുന്നവർക്ക് 10 മില്ലിലീറ്റർ കുറയും

ഇന്ധന വെട്ടിപ്പ് വ്യാപകം; സംസ്ഥാനത്തെ 510 പമ്പുകൾക്കെതിരെ കേസ്
ഇന്ധന വെട്ടിപ്പ് വ്യാപകം; സംസ്ഥാനത്തെ 510 പമ്പുകൾക്കെതിരെ കേസ്

ർക്കാരിന്റെ സിവിൽ സപ്ലൈസ് പമ്പുകളിൽ അടക്കം വിൽക്കുന്ന ഇന്ധനത്തിന്റെ ‍അളവിൽ വ്യാപക ക്രമക്കേടെന്ന് അളവുതൂക്ക പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ. 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണെന്നും പരിശോധനയിൽ കണ്ടെത്തി.

പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതടക്കമുള്ള ക്രമക്കേടുകൾക്കു 510 പമ്പുകൾക്കെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസ് എടുക്കുകയും 9.69 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പാലക്കാട് (61), എറണാകുളം (55) തിരുവനന്തപുരം (53) ജില്ലകളിലാണ് നിയമലംഘന കേസുകൾ കൂടുതൽ. കുറവ് വയനാട്ടിലും (15).

Also Read: മയക്കുമരുന്നു വാങ്ങാന്‍ പണമുണ്ടാക്കാൻ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ യുവാവ് പിടിയിൽ

രണ്ടര വർഷത്തിനിടെ നടത്തിയ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയതെന്ന് വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായി അധികൃതർ വെളിപ്പെടുത്തി. 5 ലീറ്റർ ഇന്ധനം വിൽക്കുമ്പോൾ അതിൽ 25 മില്ലിലീറ്റർ കൂടുകയോ കുറയുകയോ ചെയ്യുന്നതിൽ പിഴവില്ലെന്നാണു നിയമത്തിലെ ഇളവ്.

എന്നാൽ, ചില പമ്പുകളിൽ 100 മുതൽ 120 മില്ലിലീറ്റർ വരെ വ്യത്യാസമാണ് കണ്ടെത്തിയത്. കൊല്ലത്തു 29 പമ്പുകളിൽ പരിശോധന നടത്തിയതിൽ 4 ഇടത്ത് അളവിൽ കൃത്രിമം കണ്ടെത്തി. ഈ പമ്പുകളുടെ വിതരണം നിർത്തിവച്ച് നോട്ടിസ് നൽകിയെന്ന് ഡപ്യൂട്ടി കൺട്രോളർ അറിയിച്ചു.

അനുവദനീയമായ അളവ് വ്യത്യാസം മുതലെടുത്ത് പലയിടത്തും ക്രമക്കേട് നടക്കുന്നത്. നോസിൽ സീൽ ചെയ്യുമ്പോൾ തന്നെ 5 ലീറ്ററിന് 25 മില്ലിലീറ്റർ കുറച്ചുവയ്ക്കും. അപ്പോൾ 2 ലീറ്റർ ഇന്ധനം അടിക്കുന്നവർക്ക് 10 മില്ലിലീറ്റർ കുറയും. മെഷീനിലും ബില്ലിലും 2 ലീറ്റർ തന്നെ രേഖപ്പെടുത്തും. തട്ടിപ്പുകൾക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നെന്നും ആരോപണമുണ്ട്.

Top